ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് നടത്തി
ഡോ ബി സി റോയ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള വയനാട് ജില്ല ജൂനിയർ ബോയ്സ് ഫുട്ബോൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടത്തി. ജില്ലയിൽ മൂന്നു കേന്ദ്രങ്ങളിലായാണ് സെലക്ഷൻ നടത്തിയത്. മാനന്തവാടി താലൂക്കിലുള്ളവർക്കായി മാനന്തവാടി ജി.വി. എച്ച്. എസ്. എസ് ഗ്രൗണ്ടിലും, സുൽത്താൻബത്തേരി താലൂക്കിലുള്ളവർക്കായി ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും, വൈത്തിരി താലൂക്കിലുള്ളവർക്കായി ചുണ്ടേൽ ആർ സി എച്ച് എസ് ഗ്രൗണ്ടിലുമാണ് സെലക്ഷൻ നടത്തിയത്. 2008 ജനുവരി ഒന്നിനും 2009 ഡിസംബർ 31 നും ഇടയിൽ ജനിച്ചവർക്കായുള്ള വിഭാഗത്തിലായിരുന്നു സെലക്ഷൻ. ഓരോ കേന്ദ്രങ്ങളിലും നിരവധി കുട്ടികളാണ് പങ്കെടുത്തത്. മൂന്ന് താലൂക്ക്തല ട്രയൽസിൽ സെലക്ഷൻ ലഭിച്ച കുട്ടികളിൽ നിന്നുള്ള ജില്ലാതല ഫൈനൽ സെലക്ഷൻ 26 ന് നടക്കുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ റഫീഖ് , സെക്രട്ടറി ബിനു തോമസ് എന്നിവർ അറിയിച്ചു.
More Stories
ഹയാക്കോൺ 1.0 : ഫ്യൂച്ചർ കേരള മിഷൻ്റെ രാജ്യാന്തര കുളവാഴ കോൺഫറൻസ് ജനുവരി 8 മുതൽ കൊച്ചിയിൽ
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ.
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാദമിയിൽ ഹിഫ്ള് സനദ് ദാനവും അജ്മീർ നേർച്ചയും സമാപിച്ചു
പടിഞ്ഞാറത്തറ: ഉമ്മുൽ ഖുറാ അക്കാദമിയുടെ കീഴിൽ ഖുർആൻ മനഃപാഠമാക്കിയ 14 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും അജ്മീർ നേർച്ചയും പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. സനദ് ദാന പ്രഭാഷണവും സർട്ടിഫിക്കറ്റ്...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്: പുനർജ്ജനി കേസ് സി.ബി.ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്.
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
കെ എം സി സി നേതാവ് ലത്തീഫ് ചാക്കനെ യൂത്ത് ലീഗ് ആദരിച്ചു.
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
സ്കൂൾ പാചക തൊഴിലാളികളുടെ ‘കുടുംബസമരം’ 17 ന് കളക്ട്രേറ്റിന് മുമ്പിൽ
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...
