ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സക്കീനക്ക് യാത്രയയപ്പ് നൽകി

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായി പ്രൊമോഷൻ ലഭിച്ച് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ഡോ. സക്കീനക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. 2021 നവംബറിലാണ് ഡോ. സക്കീന ഡി.എം.ഒ ആയി ചാർജ്ജ് എടുത്തത്. ജില്ലയിൽ ആരോഗ്യ മേഖലയിൽ ഒട്ടേറെ നൂതന പദ്ധതികൾക്ക് തുടക്കമിടാനും പല ആശുപത്രികളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും ഡോ. സക്കീനക്ക് കഴിഞ്ഞതായി സഹപ്രവർത്തകർ പറഞ്ഞു. പുതിയ ജില്ലാ മെഡിക്കൽ ഓഫീസർ നിയമിതനാകുന്നത് വരെ ഡി.എം.ഒ യുടെ ചാർജ്ജ് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി ദിനീഷ് വഹിക്കും. അഡിഷണൽ ഡയറക്ടർക്ക് പുറമെ സ്റ്റേറ്റ് സർവ്വേലൻസ് ഓഫീസറായും എൻ.വി.ബി.ഡി.സി.പി യുടെ സ്റ്റേറ്റ് നോഡൽ ഓഫീസറായും ഡോ. സക്കീന ചാർജ്ജ് എടുത്തിട്ടുണ്ട്. ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. പി. ദിനീഷ്, ഡോ. പ്രിയ സേനൻ, ഡോ. ആൻസി, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റ്മാരായ സി.സി. ബാലൻ, കെ.എം. ഷാജി, സ്റ്റാഫ്‌ സെക്രട്ടറി സി. സമദ്, മൂസക്കുട്ടി, നിതിൻഷാജ്, റോബിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോളനികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവുമായി എക്സൈസ്
Next post വയനാട്ടിലേക്കുള്ള കെ.എസ്.ആര്‍.ടി.സി കോയമ്പത്തൂര്‍ സര്‍വ്വീസ് പുനര്‍ക്രമീകരിക്കണം: അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ
Close

Thank you for visiting Malayalanad.in