ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായി പ്രൊമോഷൻ ലഭിച്ച് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ഡോ. സക്കീനക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. 2021 നവംബറിലാണ് ഡോ. സക്കീന ഡി.എം.ഒ ആയി ചാർജ്ജ് എടുത്തത്. ജില്ലയിൽ ആരോഗ്യ മേഖലയിൽ ഒട്ടേറെ നൂതന പദ്ധതികൾക്ക് തുടക്കമിടാനും പല ആശുപത്രികളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും ഡോ. സക്കീനക്ക് കഴിഞ്ഞതായി സഹപ്രവർത്തകർ പറഞ്ഞു. പുതിയ ജില്ലാ മെഡിക്കൽ ഓഫീസർ നിയമിതനാകുന്നത് വരെ ഡി.എം.ഒ യുടെ ചാർജ്ജ് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി ദിനീഷ് വഹിക്കും. അഡിഷണൽ ഡയറക്ടർക്ക് പുറമെ സ്റ്റേറ്റ് സർവ്വേലൻസ് ഓഫീസറായും എൻ.വി.ബി.ഡി.സി.പി യുടെ സ്റ്റേറ്റ് നോഡൽ ഓഫീസറായും ഡോ. സക്കീന ചാർജ്ജ് എടുത്തിട്ടുണ്ട്. ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. പി. ദിനീഷ്, ഡോ. പ്രിയ സേനൻ, ഡോ. ആൻസി, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റ്മാരായ സി.സി. ബാലൻ, കെ.എം. ഷാജി, സ്റ്റാഫ് സെക്രട്ടറി സി. സമദ്, മൂസക്കുട്ടി, നിതിൻഷാജ്, റോബിൻ എന്നിവർ സംസാരിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...