ലഹരിക്കെതിരെ കായിക ലഹരിയിൽ അവർ കൂട്ടമായി ഓടി: ഒപ്പം ചേർന്ന് സെലിബ്രിറ്റികളും .

കൽപ്പറ്റ: വിവിധ കായിക സംഘടനകളുടെയും ടൂറിസം സംഘടനകളുടെയും നേതൃത്വത്തിൽ കൽപ്പറ്റയിൽ സംഘടിപ്പിച്ച കൂട്ടയോട്ടം ലഹരിക്കെതിരെയുള്ള വലിയ സന്ദേശമായി. വിദ്യാർത്ഥികളടക്കം നൂറ് കണക്കിനാളുകൾ ഒരേ ലക്ഷ്യത്തിനായി ഓടിയപ്പോൾ സെലിബ്രിറ്റികളും അവർക്കൊപ്പം ചേർന്നു.
വയനാട് ഡി.ടി.പി.സി.യും ടൂറിസം വകുപ്പും വയനാട് ടൂറിസം ഓർഗനൈസേഷനും ചേർന്ന് നടത്തുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായാണ് വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ ബൈപ്പാസിൽ കൂട്ടയോട്ടം സംഘടിപ്പിച്ചത്. കായിക താരങ്ങൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ ,വിവിധ സംഘടനകളുടെ ഭാരവാഹികൾ തുടങ്ങി സമൂഹത്തിൻ്റെ നാനാ തുറകളിൽപ്പെട്ടവർ ലഹരിക്കെതിരെയുള്ള കൂട്ടയോട്ടത്തിൽ പങ്കാളികളായി. അവർക്ക് ആവേശം പകർന്ന് മഹാ സന്ദേശത്തിൻ്റെ വാഹകരായി സെലിബ്രിറ്റികളും അണിനിരന്ന് വലിയൊരു സാഗരമായി ബൈപ്പാസിലൂടെ നീങ്ങിയപ്പോൾ കൽപ്പറ്റ എം.എൽ.എ. ടി. സിദ്ദീഖ് എല്ലാവരെയും കോർത്തിണക്കി മുന്നിൽ നിന്ന് നയിച്ചു.

മതത്തിനും രാഷ്ട്രീയത്തിനും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അതീതമായി ലഹരിക്കെതിരെയുള്ള കൊടുങ്കാറ്റും പേമാരിയുമായിരുന്നു മഴ മഹോത്സവത്തിൻ്റെ സമാപന ദിവസത്തെ കൂട്ടയോട്ടം .

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ഗേറ്റ് വേ താജ് ഒരുക്കും:ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം: :ഡോ.രേണു രാജ്
Next post രവീന്ദ്രൻ കരുമത്തിലിനെ വയനാട് ടൂറിസം ഓർഗനൈസേഷൻ ആദരിച്ചു.
Close

Thank you for visiting Malayalanad.in