കൽപ്പറ്റ: വെണ്ണിയോട് അമ്മയും കുഞ്ഞും പുഴയിൽ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ദർശനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം, കുഞ്ഞിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കുഞ്ഞിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
വെണ്ണിയോട് സ്വദേശി ഓo പ്രകാശിന്റെ ഭാര്യ ദർശനയാണ് കുഞ്ഞുമായെത്തി പുഴയിൽ ചാടിയത്. ദർശനക്കൊപ്പം മകൾ ദക്ഷയുമാണ് പുഴയിൽ ചാടിയത്. സമീപത്തു ഉണ്ടായിരുന്ന യുവാവ് ആണ് ദർശനയെ രക്ഷപ്പെടുത്തിയത്. മകൾ ദക്ഷയ്ക്കായി തെരച്ചിൽ തുടരുകയാണ്. പാലത്തിൽ ചെരുപ്പും കുഞ്ഞുങ്ങളുടെ കുടയും ഇരിക്കുന്നതായി തിരച്ചിൽ നടത്തുന്ന ദൃശ്യങ്ങളിൽ നിന്ന് കാണാനാകുന്നുണ്ട്. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...