കഞ്ചാവ് കേസിൽ എക്സൈസുകാർ പിടികൂടിയ പ്രതികൾക്ക് 2 വർഷം കഠിന തടവും 25000 രൂപ വീതം പിഴയും വിധിച്ചു
തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വച്ച് 2016 ഫെബ്രുവരിയിൽ അന്നത്തെ മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആയിരുന്ന പി എ ജോസഫും പാർട്ടിയും ചേർന്ന് പിടികൂടി ക്രൈം നമ്പർ 4/16 ആയി രെജിസ്റ്റർ ചെയ്ത് അന്നത്തെ മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ എസ് കൃഷ്ണകുമാർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച 2 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളായ ജാൻസൺ കെ ജെ.( 45 ) S/o ജോസഫ് കിഴക്കൻ പുതുപ്പള്ളി വീട് ,കീഴൂർ ചവശ്ശേരി , ഇരിട്ടി , കണ്ണൂർ, അബ്ദുൽ ഖാദർ (50) S/o അബ്ദുൽ റഹ്മാൻ ,പുതിയ പുരയിൽ വീട് കീഴൂർ ചവശ്ശേരി വില്ലജ്, ഇരിട്ടി, കണ്ണൂർ എന്നിവർക്ക് കൽപ്പറ്റ എൻഡിപിഎസ് സ്പെഷ്യൽ കോടതി രണ്ടു വർഷത്തെ കഠിന തടവും 25000 രൂപ വീതം പിഴയും വിധിച്ചു. അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സെക്കന്റ് അനിൽ കുമാർ ആണ് ശിക്ഷ വിധിച്ചത്. സർക്കാരിന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി. 2016 ഫെബ്രുവരി 15 ന് പുലർച്ചെ ബസ്സിൽ 2 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വരവേ ആയിരുന്നു എക്സൈസ് സംഘം ഇവരെ പിടികൂടിയത്. കേസ്സിലെ മൂന്നാം പ്രതി നൗഷാദ് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...