എ.ഐ.ക്യാമറയിൽ കുടുങ്ങിയ തോട്ടിക്ക് ഫൈനിട്ട മോട്ടോർ വാഹന വകുപ്പിൻ്റെ ഫ്യൂസ് ഊരി തിരിച്ച് പണി കൊടുത്ത് കെ.എസ്.ഇ.ബി.

സി.വി.ഷിബു.
കൽപ്പറ്റ: എ.ഐ.ക്യാമറയിൽ കുടുങ്ങിയതിന് കെ.എസ്.ഇ.ബി. വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് പിഴയീടാക്കിയതിന് പ്രതികാരമായി തിരിച്ച് പണി കൊടുത്ത് കെ.എസ്.ഇ.ബി. വയനാട് ആർ.ടി.ഒ. എൻഫോസ്‌മെന്റ് കണ്ട്രോൾ റൂമിന്റെ ഫ്യൂസ് ഊരി.കൽപ്പറ്റ കൈനാട്ടിയിലെ കണ്ട്രോൾ റൂമിൽ ബില്ല് കുടിശ്ശിക ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ കെ.എസ്.ഇ.ബി. ജീവനക്കാർ കണ്ട്രോൾ റൂമിലെ ഫ്യൂസ് ഊരിയത്. പിന്നീട് ബില്ലടച്ചെങ്കിലും ഇന്ന് വൈകിട്ടോടെയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. . ഈ സംഭവത്തെ തുടർന്ന് ഒന്നര ദിവസത്തോളം എൻഫോഴ്സ്മെ​ന്റി​ന്റെ പ്രവർത്തനങ്ങൾ താളം തെറ്റി. സാധാരണഗതിയിൽ സർക്കാർ സ്ഥാപനങ്ങളുടെ ബിൽ പേയ്‌മെന്റ് കാലതാമസം വന്നാലും ഫ്യൂസ് ഊരുന്ന പതിവില്ല. കഴിഞ്ഞ ദിവസം വയനാട് അമ്പലവയൽ സെഷൻസ് ഓഫീസിലെ കെ.എസ്.ഇ.ബിക്കു വേണ്ടി ഓടുന്ന കരാർ ജീപ്പിനു മുകളിൽ തോട്ടി അടക്കമുള്ള സാധന ങ്ങൾ കയറ്റിയതിന് 20000 രൂപയും വാഹനത്തി​ന്റെ ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാത്തതിന് 500 രൂപയും പിഴയീടാക്കിയത് വിവാദമായിരുന്നു.മാത്രമല്ല കെ.എസ്.ഇ.ബി. ജീവനക്കാർ ബൈക്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി ഹെൽമറ്റ് വച്ചു പോകുന്നതിനും നടപടി എടുത്തിരുന്നു. എന്നാൽ 20000 രൂപ പിഴ വന്നത് ഒരു സി​സ്റ്റം മിസ്റ്റേക്കും ആയതിനാൽ ഈ പിഴ മോട്ടോർ വാഹന വകുപ്പ് ഒഴിവാക്കി കൊടുത്തിരുന്നു. സാധാരണയായി എ ഐ ക്യാമറയിൽ നിയമലംഘനം കണ്ടാൽ അത് വേരിഫൈ ചെയ്ത് പിഴയീടാക്കാറുണ്ട്. അത് പോലെയാണ് കെ.എസ്.ഇ.ബിക്കും പിഴ വന്നത്. എന്നാൽ ഇതിനൊരു പ്രതികാരമെന്നോണമാണ് കെ.എസ്.ഇ.ബി. ഫ്യൂസ് ഊരിയതെന്നാണ് പൊതുജന സംസാരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബഫർ സോൺ വിഷയത്തിൽ കേരള സർക്കാർ പുതിയ പ്രൊപ്പോസൽ നൽകിയിട്ടില്ലന്ന് കിഫ
Next post ടൂറിസ്റ്റ് ഹോമിന് പുറകിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
Close

Thank you for visiting Malayalanad.in