വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.ടി.ഒ. ജീവനക്കാർ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

. കൽപ്പറ്റ:- അന്യായമായി സസ്പെൻഡ് ചെയ്ത കൊല്ലം റീജിയണൽ ട്രാൻസ്പോർട് ഓഫീസർ ഡി.മഹേഷ് ഉൾപ്പെടെ ഉള്ളവരെ തിരിച്ചെടുക്കുക, പ്രൊമോഷനുകളും സ്ഥലം മാറ്റങ്ങളും അനന്തമായി വൈകിക്കുന്നത് അവസാനിപ്പിക്കുക, അന്യായമായ ശിക്ഷാ നടപടികൾ അവസാനിപ്പിക്കുക,വകുപ്പിലേക്ക് ഡ്രൈവർമാരെയും മറ്റ് സപ്പോർട്ടിങ് സ്റ്റാഫിനെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മോട്ടോർ വാഹന വകുപ്പിലെ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരുടെ സംഘടനകളായ കെ.എം.വി.ഡി.ജി.ഒ.എ. യും കെ.എ.എം.വി.ഐ.എ.യും നടത്തി വരുന്ന പ്രക്ഷോഭ പരമ്പരകളുടെ ഭാഗമായി വയനാട് ജില്ലയിലെ റീജിയണൽ ട്രാൻസ്പോർട് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തിധർണ റീജിയണൽ ട്രാൻസ്പോർട് ഓഫീസർ ഇ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് ആർ.ടി.ഒ. യൂസുഫ്, എം.വി.ഐ. മാരായ ഉമ്മർ അജിത്കുമാർ, വി.വി. വിനീത് , സുമേഷ്, പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളശാസ്ത്രസാഹിത്യപരിഷത്ത് മാനന്തവാടി മേഖല പി വി സന്തോഷ്‌ മാസ്റ്റർ അനുസ്മരണം നടത്തി
Next post മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരൻ ഷനോജ് വാഹനാപകടത്തിൽ മരിച്ചു
Close

Thank you for visiting Malayalanad.in