കല്‍പ്പറ്റ:-പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനയായ ജ്വാലയുടെ സില്‍വര്‍ ജൂബിലി ഉദ്ഘാടനവും ജ്വാലയുടെ സ്ഥാപക ഡയറക്ടറായിരുന്ന ബേബി പോളിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാര ദാനവും കല്പറ്റ നിയോജകമണ്ഡലം എം.എല്‍.എ ടി.സിദ്ദിഖ് നിര്‍വഹിച്ചു.സാമൂഹ്യ പ്രവര്‍ത്തകനായ പി.എ റഷീദാണ് അവാര്‍ഡ് ജേതാവ്.5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സംരംഭകത്വ വികസന പദ്ധതിയുടെ ഉദ്ഘാടനം ജില്ല വനിതാ ശിശു വികസന ഓഫീസര്‍ വി.സി സത്യന് നിര്‍വഹിച്ചു., സന്നദ്ധ സംഘടനാ പ്രവര്‍ത്തര്‍ക്കായി സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തന മേഖലയിലെ പുതിയ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ബോബിപോള്‍ അനുസ്മരണ സമിതി കണ്‍വീനര്‍ ഫിലിപ്പോസ് വി അധ്യക്ഷത വഹിച്ചു. ജീവന് ജ്യോതി ഡയറക്ടര്‍ പി.എം പത്രോസ് അനുസ്മരണ പ്രഭാഷണം നടത്തി. ജ്വാല പ്രസിഡന്റ് പി.സി ജോസ്, രാസ്ത ഡയറക്ടര്‍ ടി.കെ ഓമന, കാരിത്താസ് ഇന്ത്യ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് മറ്റമന,ഊര് ചാരിറ്റബിള്‍ സൊസൈറ്റി ഡയറക്ടര്‍ അമ്മിണി കെ, നീതിവേദി അംഗം ഫ. സ്റ്റീഫന്‍ മാത്യു, സി വൈ ടി ഡയറക്ടര്‍ ജയശ്രീ കെ, വിമന്‍സ് വോയ്സ് പ്രസിഡന്റ് സുലോചന രാമകൃഷ്ണന്, ജ്വല ഡയറക്ടര്‍ സി കെ ദിനേശന്, ലില്ലി തോമസ് എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...