കല്‍പ്പറ്റ: ജില്ലയിലെ പത്താം തരം വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് പ്ലസ്വണ് പ്രവേശനം ഉറപ്പ് വരുത്തുകയും അധിക ബാച്ചുകള്‍ അനുവദിക്കുകയും വേണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും, തോട്ടം തൊഴിലാളികളുടെ മക്കളും മറ്റു പിന്നോക്ക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് സീറ്റ് ലഭ്യത ഉറപ്പു വരുത്തണം. വിവിധ ജീവിത സാഹചര്യങ്ങളില്‍ നിന്നും പഠിച്ച് ഉന്നതവിജയം നേടിയെങ്കിലും തുടര്‍പഠനത്തിന് ആവശ്യമായ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം അപര്യപ്തമാണെന്നതാണ് ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജില്ലയില്‍ നിന്നും ഈ വര്‍ഷം തുടര്‍പഠനത്തിനായി 11,612 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടിയിട്ടുണ്ട്. സീറ്റുകള്‍ കുറവായതിനാല്‍ ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തിലാണ്. കോട്ടത്തറ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടരുന്ന ഹ്യൂമാനിറ്റീസ് ബാച്ചിന്റെ താല്‍ക്കാലിക ബാച്ച് നിലനിര്‍ത്തുകയാണെങ്കില്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഒരു പരിധിവരെ പരിഹരിക്കപ്പെടും. കൂടാതെ ജില്ലയുടെ പ്രത്യേക പരിതസ്ഥിതി മനസ്സിലാക്കിക്കൊണ്ടും, പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ അധികമായി ആശ്രയിക്കുന്ന കല്‍പ്പറ്റ മുണ്ടേരി, മേപ്പാടി, തരിയോട്, പടിഞ്ഞാറത്തറ, കാക്കവയല്‍ തുടങ്ങിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പുതിയ ഹ്യൂമാനിറ്റീസ് ബാച്ച് ആരംഭിക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാകുന്നതാണെന്നും എം.എല്‍.എ മന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...