കൽപ്പറ്റ: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഫസ്റ്റ് ലെവൽ ചെക്കിംഗ് തുടങ്ങി :വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു.
വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നാൽ സജ്ജമാകുന്നതിനാണ് ഇലക്ഷൻ വിഭാഗം തയ്യാറെടുക്കുന്നത്. ഇതിൻ്റെ ഭാഗമായി വോട്ടിംഗിനുള്ള ഇ.വി.എം.വി വി പാറ്റ് മെഷീനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിംഗ് അഥവാ എഫ്.എൽ.സിയാണ് നടന്നത്. ബത്തേരിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ളത്. വയനാട്ടിൽ 576 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ഒരു ബൂത്തിന് ഒരു വോട്ടിംഗ് യന്ത്രം എന്നത് കൂടാതെ പകരം ആവശ്യം വന്നാൽ ഉപയോഗിക്കാൻ കൂടി കണക്കാക്കി എണ്ണൂറിലധികം വോട്ടിംഗ് യന്ത്രങ്ങളുടെ സാങ്കേതിക പരിശോധനയാണ് നടന്നത്..
ബാംഗ്ലൂരുവിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഓഫീസിൽ നിന്നെത്തിയ ആറ് എഞ്ചിനീയർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ഇന മാസം 10-ന് പൂർത്തിയാകുമെന്ന് എ.ഡി.എം. എൻ.ഐ. ഷാജു പറഞ്ഞു.’
കർണാടകയിലെ കോ ലാറിൽ 2019 -ൽ നടത്തിയ പ്രസംഗത്തിൻ്റെ പേരിലുള്ള കേസിൽ സൂറത്ത് കോടതി വിധി പറഞ്ഞതോടെ ലോക്സഭാംഗത്വം റദ്ദാക്കി രാഹുൽ ഗാന്ധിയെ പാർലമെൻറംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.ഇതിനിടെ പേഴ്സണൽ സ്റ്റാഫിനെ സംസ്ഥാന സർക്കാർ പിൻവലിച്ച് ഉത്തരവിറക്കുകയും ൽപ്പറ്റയില എം.പി.ഓഫീസ് കഴിഞ്ഞ ദിവസം പൂർണ്ണമായും അടച്ചു പൂട്ടുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഉപതിരഞ്ഞെടുപ്പ് വാർത്തകൾ പുറത്ത് വന്നത്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...