ലക്കിടി: പത്താം ക്ലാസില്‍ മികച്ച മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണിന് സീറ്റ് ലഭിക്കാത്ത വിധം മലബാറിനെ ഇടതുസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ലക്കിടിയില്‍ കോഴിക്കോട് ജില്ലാ മുസ്്ലിം ലീഗ് നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എസ്.എസ്. എല്‍.സി പാസായ പതിനായിരക്കണക്കിന് കൂട്ടികള്‍ പുറത്താണ്. ഇതിനൊരു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ബ്രിട്ടീഷുകാര്‍ മുന്‍പ് മലബാറിനെ അവഗണിച്ച അതേ സമീപനമാണ് നിലവിലെ സര്‍ക്കാരും കാണിക്കുന്നത്. ഏകജാലക പ്രവേശനത്തില്‍ അശാസ്ത്രീയ രീതി തുടരുകയാണ് സംസ്ഥാന സര്‍ക്കാര്‍. യു.ഡി.എഫ് ഭരണത്തിലില്ലാത്തതിന്റെ ദുരിതമനുഭവിക്കുകയാണ് മലബാറിലെ കുട്ടികള്‍. പഠിക്കാന്‍ സാഹചര്യമില്ലാതെ കുട്ടികള്‍ ആശങ്കയിലായിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. എ പ്ലസ് നേടിയവര്‍ക്ക് പോലും സീറ്റുറപ്പിക്കാനാവുന്നില്ല. സര്‍ക്കാരിന്റെ മലബാറിനോടുള്ള അവഗണനക്കെതിരെ ഈ മാസം 8ന് സംസ്ഥാനത്തെ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ മുസ്ലിം ലീഗ് ധര്‍ണ നടത്തും. യു.ഡി.എഫ് ഭരണത്തിലുള്ളപ്പോഴെല്ലാം മലബാറിലെ എല്ലാ വിഷയങ്ങള്‍ക്കും സംസ്ഥാനത്തിന്റെ മറ്റു മേഖലകള്‍ക്കൊപ്പം പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് അവഗണന തുടരുകയാണ്. ഇത് അംഗീകരിക്കാനാവില്ല. അദ്ദേഹം പറഞ്ഞു. മുസ്്ലിം ലീഗ് നേതാക്കളായ എം.സി മായിന്‍ ഹാജി, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഒഡിഷ ട്രെയിന്‍ ദുരന്തം റെയില്‍വേ മന്ത്രി രാജിവെക്കണം: പി.കെ കുഞ്ഞാലിക്കുട്ടി ലക്കിടി: ലോകത്തെയാകെ കണ്ണീരണിയിച്ച ഒഡിഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ലക്കിടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഗ്നല്‍ തെറ്റിയതാണ് അപകടത്തിന് കാരണമെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇക്കാര്യത്തില്‍ പഴുതടച്ച അന്വേഷണം നടത്തണം. ഉത്തരവാദിത്വമേറ്റെടുത്ത് റെയില്‍വേ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്്ലിം ലീഗ് നേതാക്കളായ എം.സി മായിന്‍ ഹാജി, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...