വായ്പാ തട്ടിപ്പിലെ ഇരയായ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വയനാട്ടിൽ പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിലെ ഇരയായ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെമ്പകമൂല കിഴക്കേഇടയിലത്ത് രാജേന്ദ്രന്‍ നായരാണ് മരിച്ചത്. സമീപവാസിയുടെ കൃഷിയിടത്തില്‍ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിലായിരുന്നു മൃതദേഹം.
ഇന്നലെ രാത്രി 10 മണിയോടെ കാണാതായ രാജേന്ദ്രന്‍ നായരെ ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്തതായും 40 ലക്ഷം രൂപ കുടിശികയുണ്ടെന്നും പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ട്. എന്നാല്‍ 73,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്ന് രാജേന്ദ്രന്‍ നായര്‍ പറഞ്ഞിരുന്നു. ബാങ്കിലെവിവാദമായ വായ്പാ തട്ടിപ്പിനിരയാണ് രാജേന്ദ്രന്‍ നായരെന്ന് നാട്ടുകാര്‍ പറയുന്നു. തന്റെ പേരില്‍ വന്‍തുക ബാധ്യതയുണ്ടെന്നു അറിഞ്ഞതുമുതല്‍ ഇദ്ദേഹം മനോവിഷമത്തിലായിരുന്നു. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത 38 പേർ തട്ടിപ്പിനിരയായതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ബാങ്ക് ഹൈക്കോടതിയിൽ കേസ് നടത്തുന്നതിനിടെയാണ് ഇരകളിലൊരാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍ക്കെതിരേ ജനകീയ സമര സമിതി നടത്തിയ പ്രക്ഷോഭങ്ങളില്‍ രാജേന്ദ്രന്‍ നായര്‍ സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റയിൽ ഇന്നും ഭക്ഷ്യവിഷബാധ: 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ഹോട്ടൽ താൽകാലികമായി അടപ്പിച്ചു
Next post കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെയുള്ള പരാതി പിൻവലിക്കാത്തതിനാൽ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയെന്ന്
Close

Thank you for visiting Malayalanad.in