.
കൽപ്പറ്റ: വനം വകുപ്പുദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലന്‍സിനു നല്കിയ പരാതി പിന്‍വിക്കാത്തതിനാൽ വനം ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കിയെന്നു പരാതി.
കോഴിക്കോട് ബിലാത്തിക്കുളം കാരാട്ട് കെ. ഷാജിര്‍ അറാഫത്ത് ആണ് പരാതിക്കാരൻ. . വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് വനം മന്ത്രിക്കു പരാതി നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുന്നത്തിടവക വില്ലേജില്‍ ലക്കിടിക്കു സമീപം ഉടമസ്ഥതയിലുള്ള ഒന്നേമുക്കാൽ ഏക്കര്‍ പുരയിടം ഇ.എഫ്.എല്‍ പരിധിയില്‍നിന്നു ഒഴിവാക്കുന്നതിനാണ് തദ്ദേശ ഭരണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് മുഖേന സൗത്ത് വയനാട് വനം ഡിവിഷന് അധികാരിയായിരുന്ന ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്.
കുന്നത്തിടവക വില്ലേജില്‍ തനിക്കുള്ള സ്ഥലത്തിന്റെ അതിരുകളില്‍ വനമോ ഇഎഫ്എല്‍ ഭൂമിയോ ഇല്ല.
പുരയിടത്തിന്റെ സ്കെച്ചും പ്രവൃത്തികള്‍ നടത്തുന്നതിനുള്ള നിരാക്ഷേപ പത്രവും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ 2014ല്‍ അന്നത്തെ സൗത്ത് വയനാട് ഡി.എഫ്.ഒ അനുവദിച്ചിട്ടുണ്ട്. ഇതേ ഉദ്യോഗസ്ഥന് സ്ഥലംമാറ്റത്തിനു ഉത്തരവ് ലഭിച്ചിരിക്കെ കള്ളരേഖകളുണ്ടാക്കി അതിരുകള്‍ തെറ്റായി കാണിച്ച് പുരയിടം ഇഎഫ്എല്‍ പരിധിയില്‍പ്പെടുത്തുന്നതിനു ശുപാര്‍ശ ചെയ്തു. നേരത്തേ അനുവദിച്ച എന്‍ഒസി റദ്ദാക്കാതെയുമായിരുന്നു ശിപാര്‍ശ. ഡി.എഫ്.ഒയുടെ ശിപാര്‍ശയ്ക്കെതിരായ ഹരജിയില്‍ ഇ.എഫ്.എല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍നിന്നു 2020 ജൂണില്‍ തനിക്കു അനുകൂലമായി ഉത്തരവുണ്ടായി.
ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടന്ന കേസിലും അനുകൂല വിധിയാണ് ലഭിച്ചത്. വനം ഉദ്യോഗസ്ഥനെതിരായ പരാതിയില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനു അനുമതി നല്‍കിയിട്ടുണ്ട്. പ്രാഥമികാന്വേഷണം നടത്തിയ വയനാട് വിജിലന്‍സ് യൂണിറ്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സിനു നല്കിയ പരാതി പിന്‍വലിക്കുന്നതിനു വനം അധികാരികളില്‍നിന്നു വലിയ തോതിലുള്ള സമ്മര്‍ദം ഉണ്ടായി. പരാതി പിൻവലിക്കാത്ത സാഹചര്യത്തിലാണ് ഏപ്രില്‍ 21ന് അടിക്കാട് വെട്ടിയതിനാണ് കേസ് എടുത്തതെന്നും ഷാജിര്‍ അറാഫത്ത് പറഞ്ഞു. പ്രശ്നത്തെ നിയമ പരമായി തന്നെ നേരിടാനുള്ള ഒരുക്കത്തിലാണ് ഷാജിർ അറാഫത്ത്.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...