പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് കാറിനടിയിൽപ്പെട്ട് മരിച്ചു.

കാറിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. മീനങ്ങാടി സെൻ്റർ വരദൂരിലെ ലോറി ഡ്രൈവർ പ്രദീപ് എന്ന സമ്പത്തിൻ്റെ മകൻ അഖിൽ (25) ആണ് മരിച്ചത്. കൽപ്പറ്റയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.വെളിച്ചമില്ലാത്തതിനാൽ ഇരുട്ടിൽ കാറിനടിയിൽപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തമിഴ്നാട് സ്വദേശികളുടേതാണ് കാർ .വിനോദ സഞ്ചാരികളായിരുന്നു കാറിലുണ്ടായിരുന്നത്. അഖിലിൻ്റെ പിറന്നാളായിരുന്നു ഇന്ന് . കൂട്ടുകാരോടൊപ്പം പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *