വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാൻ അനുവദിക്കില്ല : കെ എസ് യു

കൽപ്പറ്റ : വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാൻ അനുവദിക്കില്ലായെന്നു കെ എസ് യു ജില്ലാ പ്രസിഡന്റ്‌ ഗൗതം ഗോകുൽദാസ്. ജില്ലാ പ്രസിഡന്റ്‌ ആയി ചുമതല ഏറ്റെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു. ഡി സി സി ഓഫീസിൽ വച്ചു ചേർന്ന ചുമതല ഏറ്റെടുക്കൽ ചടങ്ങ് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ചുമതല ഒഴിഞ്ഞ ജില്ലാ പ്രസിഡന്റ്‌ അമൽ ജോയ് അദ്യക്ഷൻ ആയിരുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിദ്യാർത്ഥി വിരുദ്ധ നിലപ്പാടിനെതിരെ ശക്തമായ സമര പരമ്പരകൾക്ക് കെ എസ് യു വിന്റെ പുതിയ കമ്മിറ്റി നേതൃത്വം കൊടുക്കുമെന്ന് അലോഷ്യസ് കൂട്ടിച്ചേർത്തു. കെ പി സി സി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം, കെ ഇ വിനയൻ, എൻ എസ് നുസൂർ, ഷംഷാദ് മരക്കാർ, എം എ ജോസഫ്, ടി ജെ ഐസക്, ഗോകുൽദാസ് കോട്ടയിൽ,കെ എസ് യു സംസ്ഥാന ഭാരവാഹികളായ ആൻ സെബാസ്റ്റ്യൻ, അർജുൻ കട്ടയാട്ട്, അജാസ് കുഴൽമന്നം, ഫർഹാൻ മുണ്ടേരി, സനൂജ് കുറുവട്ടൂർ, ആനന്ദ് കെ, ബേസിൽ പറകുടി, സുശോബ് മാനന്തവാടി, ലയണൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വത്തിക്കാൻ പ്രതിനിധിക്ക് സ്വീകരണം നൽകി
Next post കൈകള്‍ കോര്‍ത്ത് സര്‍ക്കാര്‍ വകുപ്പുകള്‍: എന്റെ കേരളം മേള സമാപിച്ചു
Close

Thank you for visiting Malayalanad.in