. കൽപ്പറ്റ:
സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ സ്ക്കൂൾ ഗ്രൗണ്ടിൽ നടന്നു വരുന്ന *എന്റെ കേരളം* പ്രദർശ്ശന വിപണന മേളയിൽ സന്ദർശകർക്ക് വൈവിധ്യമാർന്ന തേനുകളുടെ കൊതിയൂറും തേൻ മധുരം പകർന്ന് നൽകി ബീക്രാഫ്റ്റ് ഹണി മ്യൂസിയം സ്റ്റാൾ ശ്രദ്ധേയമാകുന്നു… വേനൽ അവധിയെ ആഘോഷമാക്കി ആയിരകണക്കിന് സന്ദർശ്ശകരാണ് ദിവസേന പ്രദർശന നഗരിയിലേക്ക് ഒഴുകിയെത്തുന്നത്… വ്യാവസായിക, കാർഷിക , ഭക്ഷ്യ വിഭാഗങ്ങളായി വൈവിധ്യങ്ങളായ നൂറു കണക്കിന് സ്റ്റാളുകളുടെ കൂട്ടത്തിൽ സന്ദർശ്ശകർക്ക് വിവിധ തരം തേനുകൾ രുചിച്ചറിയാം… കാശ്മീരിൽ നിന്നുള്ള സിഡർ തേൻ , വയനാടൻ കാട്ടു തേൻ, പുറ്റ് തേൻ, പഞ്ചാബിൽ നിന്നുള്ള കടുക് പൂന്തേൻ, ബീഹാറിൽ നിന്നുള്ള ലിച്ചി തേൻ, രാജസ്ഥാനിൽ നിന്നുള്ള അയമോദക തേൻ, ചെറുതേൻ എന്ന് തുടങ്ങി ഇരുപതിൽ പരം വ്യത്യസ്ത തരം തേനുകൾ രുചിച്ചു നോക്കാനുള്ള സുവർണ്ണാവസരം ബീക്രാഫ്റ്റ് സന്ദർശകർക്ക് ഒരുക്കുന്നുണ്ട്… കൂടാതെ തേനീച്ചകളുടെ മെഴുക് ഉപയോഗിച്ച് ഉണ്ടാക്കുന്ന തികച്ചും പ്രകൃതി ദത്തമായ ബീ വാക്സ് പോലുള്ള സൗന്ദര്യ വർദ്ധക വസ്തുക്കളും ഗുണമേന്മയുള്ള സുഗന്ധ ദ്രവ്യങ്ങൾ, വയനാടിന്റെ തനത് ഉൽപ്പന്നങ്ങളായ ഏലം, പട്ട, ഗ്രാമ്പൂ, കുരുമുളക് ,പല തരം പഴവർഗ്ഗങ്ങളുടെ ക്രഷ്, എന്നിങ്ങനെ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ കമനീയ ശേഖരവും എല്ലാം തന്നെ സന്ദർശകർക്ക് അത്ഭുത കാഴ്ചകളായി മാറിയിരിക്കുകയാണ്…
ചില്ലറ വ്യാപാരത്തോടൊപ്പം ഹോൾസെയിൽ രംഗത്തെക്ക് കടക്കുന്ന ബീക്രാഫ്റ്റിന് B to B യിലൂടെ ലഭിച്ച വ്യാപാര കരാറുകൾക്ക് ഈ മേള മികച്ച ഒരു അവസരമാണ് ഒരുക്കുന്നത്… തേനിന്റെയും തേനീച്ച കളുടെയും അത്ഭുത ലോകത്തെ കുറിച്ച് കൂടുതൽ അടുത്തറിയാൻ അവസരം ഒരുക്കുന്ന ബീ ക്രാഫ്റ്റിന്റെ സ്റ്റാളിൽ മുതിർന്നവർക്കൊപ്പമെത്തുന്ന കുട്ടികൾ പ്രത്യേകം തയ്യാറാക്കിയ ഫോട്ടോ സ്പോർട്ടിൽ നിന്ന് കൊണ്ട് തേനീച്ചകുട്ടനോടൊപ്പം ഫോട്ടോയും സെൽഫിയുമൊക്കെ എടുത്ത് മടങ്ങുന്നത് മനോഹര കാഴ്ചകളായി മാറിയിരിക്കുകയാണ്…
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....