ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ നഴ്സ് കാറിടിച്ച് മരിച്ചു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ നഴ്സ് കാറിടിച്ച് മരിച്ചു. കണ്ണൂർ കരുവഞ്ചാൽ മലയോര ഹൈവേയിൽ ഹണി ഹൗസിന് സമീപമാണ് അപകടമുണ്ടായത്. . പരിയാരം കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സ് പി ആർ രമ്യ(36) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 3 മണിയോടെയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ റൂറൽ എസ്പി ഓഫീസിലെ ജീവനക്കാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന്സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *