കൽപ്പറ്റ: ജില്ലയിൽ ഫാം ടൂറിസത്തിന് ഊന്നൽ നൽകണമെന്ന് എന്റെ കേരളം മേളയിലെ സെമിനാർ . ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന വയനാട് പോലുള്ള ജില്ലയിൽ പ്രധാന വരുമാന സ്രോതസ്സായി ഫാം ടൂറിസത്തെ കൊണ്ടുവരണം. ഫാം ടൂറിസത്തെ പ്രോത്സാഹിപ്പികുന്നത് വഴി ക്ഷീര കർഷകർക്കും അധിക വരുമാനം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ കഴിയും.
മൃഗസംരക്ഷണ മേഖലയിലെ ആനുകാലിക പ്രസക്തിയുള്ള വിഷയത്തെ പുതിയൊരു വീക്ഷണത്തിലൂടെ അവതരിപ്പിച്ച സെമിനാർ ഏറെ ശ്രദ്ധേയമായി. കാലാവസ്ഥ വ്യതിയാനവും മൃഗസംരക്ഷണ മേഖലയിലെ പ്രതിസന്ധിയും എന്ന വിഷയത്തിലായിരുന്നു സെമിനാർ .ഭക്ഷ്യ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ മുട്ട ഉൽപാദനം, കോഴിയിറച്ചി ഉൽപാദനം, കന്നുകാലി വളർത്തൽ, പരിപാലനം എന്നിവയിൽ നിരവധി പദ്ധതികളാണ് സർക്കാർ നടത്തിവരുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത കേരള പൗൾട്രി കോർപറേഷൻ ചെയർമാൻ പി.കെ മൂർത്തിപറഞ്ഞു.
പുരയിടങ്ങളിൽ ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കായി ‘ഫുഡ് ഫോറസ്റ്റ്’ നടപടികൾക്ക് ഓരോ ഫല വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് സെമിനാറിൽ ചർച്ച ചെയ്തു. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാൻ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ജെഴ്സി പോലുള്ള ബ്രീഡുകളെ പ്രോത്സാഹിപ്പിക്കണം. കാലിതീറ്റ ലഭ്യതയിൽ സ്വയം പര്യാപ്ത കൈവരിക്കാൻ കഴിയണം. നിലവിൽ കാലിതീറ്റയ്ക്കായി അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ അവിടങ്ങളിൽ പ്രളയം, വരൾച്ച എന്നീ പ്രകൃതി ദുരന്തങ്ങൾ മൂലം അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറയുകയും അത് മൂലം കാലിതീറ്റയ്ക്ക് വില വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. തീറ്റപുൽ കൃഷിയുടെ ഉൽപാദനം ഒരു പരിധിവരെ ചിലവു കുറഞ്ഞ തീറ്റ ഉൽപാദനത്തെ സഹായിക്കും. പച്ച പുല്ലിനെ സൈലേജായി ദീർഘകാലത്തേക്ക് കന്നുകാലികൾക്ക് ആവശ്യമായ തീറ്റ ലഭ്യമാക്കാൻ കഴിയും.
ജില്ലയിലെ മൃഗസംരക്ഷണ മേഖലയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥ വ്യതിയാനം പ്രധാന ഭീഷണിയാണ്. കന്നുകാലികളിൽ രോഗങ്ങൾ വർദ്ധിക്കുന്നത് ക്ഷീരമേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കും. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കുരങ്ങ് പനി, നിപ്പ പോലുള്ള രോഗങ്ങൾ വർദ്ധിക്കുന്നുണ്ട്. മനുഷ്യരിലും വളർത്തുമൃഗങ്ങളിലും ഉണ്ടാവുന്ന പല പകർച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനത്തിന്റെ സൃഷ്ടിയാണ്. മൃഗ സംരക്ഷണ മേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സെമിനാർ ആവശ്യപെട്ടു. സെമിനാറിൽ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ഡി. ജോസ് അധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനിൽ സഖറിയ വിഷയാവതരണം നടത്തി. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവി, ചീഫ് വെറ്റിനറി ഓഫീസർ ഡോ. കെ സുനിൽ, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.എസ് സുനിൽ തുടങ്ങിയവർ സംസാരിച്ചു.
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...