കൽപ്പറ്റ : വയനാട് കൽപ്പറ്റ പുഴ മുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു.
ജിഷ്ണ മേരി ജോസഫ് കാലക്കൽ വീട്, ഇരിട്ടി അങ്ങാടി കടവ് കാലക്കൽ ജിഷ്ണ മേരി ജോസഫ്, 2, , കാസർഗോഡ് വെള്ളരിക്കുണ്ട് പുത്തൻപുരക്കൽസ്നേഹ ജോസഫ്,
എന്നീ രണ്ടു പെൺകുട്ടികളും ഇരിട്ടി അങ്ങാടിക്കടവ് കചേരികടവ് ചെന്നെളിൽവീട് അഡോൺ ബെസ്റ്റി എന്ന ആൺകുട്ടിയുമാണ് മരിച്ചത്. കൂടുതൽ പരിക്ക് പറ്റിയ ഡീയോണ എന്ന പെൺകുട്ടിയെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലിയോണ മരണപ്പെട്ട അഡോൺ ബെസ്റ്റിയുടെ സഹോദരിയാണ്. . മറ്റ് രണ്ടു കുട്ടികളായ പൂളക്കുറ്റി , വെള്ള കണ്ടിയിൽ വീട് സാൻജിയോ ജോസ്, സ്നേഹയുടെ സഹോദരി വെള്ളരിക്കുണ്ട് മങ്കയം പുത്തൻപുരക്കൽ വീട് സോണ എന്നിവർ കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ഐസിയുവിൽ ആണ് ഉള്ളത്. കുട്ടികൾ അബോധാവസ്ഥയിൽ ആണ് . ഇരിട്ടി ഡോൺ ബോസ്കോ കോളേജിലെ മൂന്നാം വർഷം എം.ബി.എ. കഴിഞ്ഞ വിദ്യാർത്ഥികളാണ് തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പോയതായിരുന്നു. വൈകുന്നേരം ആറുമണിയോട് കൂടിയാണ് അപകടം. . മരണപ്പെട്ട മൂന്ന് ബോഡിയും കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...