നിയന്ത്രണം വിട്ട പാഴ്സൽ വാഹനം ജനക്കൂട്ടത്തിലിടിച്ച് മൂന്ന് പേർ ദാരുണമായി മരിച്ചു

.
മൂവാറ്റുപുഴ: വാഴക്കുളം മടക്കത്താനത്ത് പാഴ്സൽ വാഹനം നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലി പൊടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ മകൻ എന്നിവരാണ് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയ ആളുകളെ നിയന്ത്രണം വിട്ടുവന്ന പാഴ്സൽ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദേശത്തുനിന്ന് ആറുകിലോമീറ്ററുള്ള ആശുപത്രിയിലേക്കെത്തിക്കും മുമ്പ് തന്നെ മൂന്നുപേരും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *