നിയന്ത്രണം വിട്ട ബൈക്ക് പോലീസ് ജീപ്പിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

മാനന്തവാടി :വെള്ളമുണ്ട എട്ടേനാലിൽ നിയന്ത്രണം വിട്ട ബൈക്ക് പോലീസ് ജീപ്പിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. തരുവണ സ്വദേശികളായ സാവൻ അബ്ദുള്ളയുടെ മകൻ നിയാസ് (20), ചങ്കരപ്പൻ അഷ്റഫിന്റെ മകൻ ഫസൽ റഹ് മാൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നരക്കാണ് അപകടം. വെള്ളമുണ്ട പോലീസ് നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് പോലീസ് ജീപ്പിലിടിക്കുകയായിരുന്നുവെന്ന് പോലീസും നാട്ടുകാരും പറഞ്ഞു. എട്ടേ നാലിലെ ഡോക്ടർ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരേയും നാട്ടുകാരും പോലീസും ചേർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചു.
.തലക്ക് സാരമായി പരിക്കേറ്റ നിയാസിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫസൽ റഫാൻ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *