വിമൻ ചേംബറിന്റെ പ്രദർശന മേള `ഛായാമുഖി 2023′ ബുധനാഴ്ച മുതൽ കൽപ്പറ്റയിൽ; ടി സിദ്ധീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും

കൽപ്പറ്റ:
വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് ` ഛായാമുഖി 2023’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള ബുധനാഴ്ച്ച തുടങ്ങും. കൽപ്പറ്റ എൻ.എം ഡി സി ഹാളിൽ ഒരുക്കുന്ന മേളയുടെ ഉത്ഘാടനം എം.എൽ.എ ടി.സിദ്ധീഖ് നിർവഹിക്കും. ഏപ്രിൽ 5 മുതൽ ഏഴു വരെ നടക്കുന്ന മേളയിൽ വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളാണ് ഇടം പിടിയ്ക്കുക. വനിതാ സംരംഭകർക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനും വിപണനം ചെയ്യാനുമുള്ള സ്ഥിരം വേദിയാക്കി `ഛായാമുഖിയെ’ മാറ്റുമെന്ന് സംഘാടകർ പറഞ്ഞു. വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പുതിയ ലോഗോ ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ മുജീബ് കേയം തൊടി അനാവരണം ചെയ്യും. എല്ലാ വർഷവും വനിതകളുടെ പ്രദർശന മേള സംഘടിപ്പിക്കാനാണ് സംഘാടകർ തീരുമാനിച്ചിട്ടുള്ളത്.
രാവിലെ പത്തു മുതൽരാത്രി ഏഴു വരെയാണ് മേള നടക്കുക എന്ന് സംഘാടകർ അറിയിച്ചു.വനിതകൾക്ക് വേണ്ടി വനിതകളുടെ വാണിജ്യ സംഘടന ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പ്രദർശന മേള വയനാട്ടിൽ സംഘടിപ്പിക്കുന്നത്. ടൂറിസം , ആയുർവ്വേദം , സന്ദര്യ വർധക ഉൽപ്പന്നങ്ങൾ, ഭക്ഷ്യ സംസ്കരണം,ഡയറി , സ്ത്രീ സൗഹൃദ ടൂറിസം, ബാങ്കിങ് തുടങ്ങിയ മേഖലകളിൽ നിന്നൊക്കെ കമ്പനികൾ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. . മേളയോടനുബന്ധിച്ചു, സൗജന്യ മെഡിക്കൽ ക്യാമ്പും ആയുർവേദ ചികിത്സ ക്ലാസ്സുകളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബുധനാഴ്ച്ച ചന്തയിൽ പച്ചക്കറികൾ മികച്ച വിലക്ക് വിൽക്കാനും വാങ്ങാനും സാധിക്കും
Next post വന്യമൃഗ ശല്യം: സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഹൈക്കോടതിയിലെ പരാതിക്കാരൻ.
Close

Thank you for visiting Malayalanad.in