രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം: പ്രതിഷേധ ജ്വാലയുമായി മുസ്ലിം യൂത്ത് ലീഗ്

.
മാനന്തവാടി: :കേന്ദ്ര സർക്കാരിന്റെ കൊള്ളരുതായ്മകൾ ചൂണ്ടിക്കാണിച്ചതിനും,രാജ്യം കൊള്ളയടിക്കുന്നവർക്കെതിരെയുള്ള പോരാട്ടത്തിനു നേതൃത്വം നൽകുകയും ചെയ്തതിന്റെ പേരിൽ ലോക്സഭാ അംഗത്വത്തിൽ നിന്നും അയോഗ്യതകൽപ്പിക്കുകയും, ശിക്ഷയും വിധിക്കപ്പെട്ട വയനാട് പാർലമന്റ്‌ അംഗം ശ്രീ:രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പ്രധിഷേധ ജാല സംഘടിപ്പിച്ചു. രാത്രി പത്ത്‌ മണിക്ക്‌ ശേഷം കെല്ലൂർ ടൗണിൽ നിന്നും നാലാം മൈലിലേക്ക്‌ നടന്ന പ്രതിഷേധ ജ്വാലയിൽ നൂറു കണക്കിനു പ്രവർത്തകർ അണിനിരന്നു. കെല്ലൂർ അഞ്ചാംമൈൽ നിന്നും നാലാംമൈൽ വരെയാണു റാലി സംഘടിപ്പിച്ചത്‌. ജ്വാലയുടെ സമാപനത്തിന്റെ ഉദ്ഘാടനം ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി പി.കെ അസ്മത്ത് നിർവ്വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല ട്രഷറർ ഉവൈസ് എടവെട്ടൻ, മണ്ഡലം യൂത്ത്‌ ലീഗ്‌ ഭാരവാഹികളായ ശിഹാബ് എം കെ, അസീസ് വെള്ളമുണ്ട, കബീർ മാനന്തവാടി, ഹാരിസ് പുഴക്കൽ, മോയി കട്ടയാട്, ആശിഖ് എം കെ, ആഷിഖ്‌ നുച്യൻ, സി എച്ച്‌:ഇബ്രാഹീം, മുസ്തഫ എടവക, പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ ഭാരവാഹികളായ ശിഹാബ് ഹായാത്ത് ഷബീർ സുഹ്ഫി, സി പി ലത്തീഫ്, ജാഫർ കുണ്ടാല, സലീം അസ്‌ഹരി, അനീസ്‌ കാപ്പിക്കണ്ടി, റഹീം അത്തിലൻ, നൗഫൽ വടകര, സാജിൽ കൊല്ലങ്കണ്ടി, അയ്യൂബ്‌ പുളിഞ്ഞാൽ എന്നിവർ റാലിക്ക് നേതൃത്തം നൽകി. മുസ്ലിം ലീഗ്‌ നേതാക്കളായ അഡ്വ: റഷീദ്‌ പടയൻ, പി.കെ അമീൻ, കൊച്ചി ഹമീദ്‌, കേളോത്ത്‌ ആവ, മോയിൻ ഖാസിമി, സി.കെ അബ്ദുറഹ്മാൻ, ടി നാസർ, സലീം കേളോത്ത്‌, ഇസ്‌മയിൽ കാരക്കണ്ടി, തുടങ്ങിയവർ പ്രതിഷേധ ജ്വാലയെ അഭിവാദ്യം ചെയ്ത്‌ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭിന്നശേഷിക്കാരുടെ അതിജീവനത്തിൻ്റെ കഥകൾ തേടി ഷിഹാബിൻ്റെ സ്മൈൽ യാത്ര
Next post ബുധനാഴ്ച്ച ചന്തയിൽ പച്ചക്കറികൾ മികച്ച വിലക്ക് വിൽക്കാനും വാങ്ങാനും സാധിക്കും
Close

Thank you for visiting Malayalanad.in