രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രകടനം നടത്തി.

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രകടനം നടത്തി. കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൽപ്പറ്റ ടൗണിൽ പ്രകടനം നടത്തിയത് . 2019ൽ മോദിക്കെതിരായി പ്രസംഗിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്ത് ഇന്ത്യൻ ജനാധിപത്യം അട്ടിമറിച്ച് ജുഡീഷ്യറിയെ സ്വാധീനിച്ച് രാഹുൽഗാന്ധി എംപിയെ ജയിലിൽ അടക്കാമെന്ന നരേന്ദ്രമോദിയുടെയും ആർഎസ്എസിന്റെയും വ്യാമോഹം നടക്കില്ലന്ന് നേതാക്കൾ പറഞ്ഞു. ഈ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും രാഹുൽ ഗാന്ധി എംപിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടും കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം കെ.പി.സി.സി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ടി ജെ ഐസക്, പി വിനോദ് കുമാർ, ഹർഷൽ കോന്നാടൻ, കെ ശശികുമാർ, സെബാസ്റ്റ്യൻ കൽപ്പറ്റ, ഡിന്റോ ജോസ്, പി ആർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post കേന്ദ്ര സർക്കാരിൻ്റെ ദളിത്- കർഷക തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ഇടത് സംഘടനകളുടെ പ്രക്ഷോഭം
Next post മനുക്കുന്ന് മല കയറ്റത്തിനും ശ്രീകോട്ടയിൽ ഭഗവതി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവത്തിനും ഒരുക്കങ്ങളായി
Close

Thank you for visiting Malayalanad.in