ജൈന ക്ഷേത്രങ്ങളിൽ ഉയ്യാല പദ ചടങ്ങുമായി വിശ്വാസികൾ.
മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിത്യസ്തമായി ഒൻപത് ദിവസം നവദേവതകൾക്കുള്ള അർച്ചനയും നീണ്ട പ്രാർത്ഥനകളും ദീപാലങ്കാരങ്ങളുമാണ് ഈ ദിവസങ്ങളിൽ ജൈനമതക്ഷേത്രങ്ങളിൽ നടക്കുന്നത്. ദേവീദേവന്മാരെ ഊഞ്ഞാലിലിരുത്തി ഭക്തിഗാനങ്ങൾ പാടി ആടുന്നതാണ് മുഖ്യചടങ്ങ്. കന്നടയിൽ ‘ഉയ്യാല പദ’ എന്ന പേരിലള്ള ഈ ചടങ്ങ് ജൈനമതക്ഷേത്രങ്ങളിലെ മാത്രം പ്രത്യേകതയാണ്. അതിനു ശേഷം 24 തീർത്ഥങ്കരന്മാരുടെ ഭക്തിഗാനങ്ങൾ ആലപിച്ച് പൂജാരിയും ഭക്തജനങ്ങളും ക്ഷേത്രം മൂന്ന് പ്രാവശ്യം പ്രദക്ഷിണം നടത്തി. വിജയദശമി ദിവസം പ്രധാന തീർത്ഥങ്കരന്മാരെ പഴങ്ങൾ, പാൽ , തൈര്, ചന്ദനം, പുഷ്പം, തുടങ്ങിയവ കൊണ്ട് അഭിഷേകം ചെയ്യുന്നതോടു കൂടിയാണ് ചടങ്ങുകൾക്ക് സമാപനമാകുന്നത്.
More Stories
ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പിലും ഫെലോഷിപ്പുകളിലും സീറ്റുകൾ വർദ്ധിപ്പിച്ചു; 45 വിദ്യാർത്ഥികൾക്ക് ആനുകൂല്യം; എം.ബി.ബി.എസിന് പൂർണ്ണ ഫീസ് ഇളവ് തുടരും
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ യാഥാർഥ്യമാക്കണമെന്ന് വൈദിക സമ്മേളനം.
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
വയനാട്ടിൽ അഞ്ച് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ് സി വി നിര്യാതയായി
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ദേശീയതല പഞ്ച ഗുസ്തിയിൽ രണ്ടാം സ്ഥാനക്കാരനായി വയനാട് ജില്ലാ പോലീസിന്റെ യശസ്സ് ഉയർത്തി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
