തിരുവനന്തപുരം: ജന്തുജന്യരോഗങ്ങളെ യഥാസമയം മനസിലാക്കുവാനും പ്രതിരോധിക്കുവാനും ജീനോം ഡാറ്റാ സെന്റര്‍ സഹായകമാകുമെന്ന് ജീനോമിക്, മൈക്രോബയോം വിദഗ്ദ്ധര്‍. കെ-ഡിസ്ക് ഇന്നവേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ഹോട്ടല്‍ ഹൈസിന്തില്‍ സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിലാണ് വിദഗ്ദ്ധര്‍ കേരള ജീനോം സെന്ററിന്റെ പ്രധാന്യം വ്യക്തമാക്കിയത്. ഓരോ ജീവജാലങ്ങളിലും നടക്കുന്ന വകമാറ്റം കണ്ടെത്തുവാനും കൂടുതല്‍ പഠനം നടത്തുന്നതിനും സെന്റര്‍ സഹായകമാകും. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെ കൃത്യമായി നിരീക്ഷിക്കുവാനും അവയെ സംരക്ഷിക്കുവാനും ജീനോം ഡാറ്റാ സെന്റര്‍ ഉപകരിക്കുമെന്ന് യു.എസിലെ പ്രശസ്ത ഹ്യൂമന്‍ ജനറ്റിസിസ്റ്റ് ഡോ. ജഫ് വാള് അഭിപ്രായപ്പെട്ടു. ജനിതക മാറ്റത്തെ കുറിച്ചുള്ള വ്യക്തത ലഭിക്കുന്നതോടെ രോഗ നിര്‍ണയം സുഗമമാക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഉത്പാദനക്ഷമതയും രോഗപ്രതിരോധശേഷിയുമുളള വിത്തുകള്‍ വികസിപ്പിച്ചെടുക്കുന്നതിനും കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്കും കേരള ജീനോം ഡാറ്റാ സെന്റര്‍ ഉപകരിക്കുമെന്ന് കെ-ഡിസ്ക് സ്ട്രാറ്റജിക് അഡൈ്വസറും പ്രമുഖ ജീനോമിക് വിദഗ്ദ്ധനുമായ സാം സന്തോഷ് പറഞ്ഞു.
അമിത മദ്യപാനം മൂലം മനുഷ്യ ശരീരത്തിലെ സൂക്ഷ്മാണുക്കളിലുണ്ടാകുന്ന മാറ്റമാണ് ആല്‍കൊഹോളിക് ഹെപ്പറ്റൈറ്റിസ് പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണം. ഇത്തരത്തിലുള്ള രോഗങ്ങള്‍ നിര്‍ണയിക്കുവാനും അവയ്ക്ക് അനുസൃതമായ മരുന്നുകള്‍ കണ്ടെത്തുവാനും മൈക്രോബയോം മികവിന്റെ കേന്ദ്രത്തിന് സാധിക്കുമെന്ന് ബയോടെക്നോളജിസ്റ്റ് ഡോ. സതീഷ് ചന്ദ്രന് സെമിനാറില്‍ പറഞ്ഞു.
പ്രമുഖ ശാസ്ത്രജ്ഞന് ഡോ. എബി ഉമ്മന്‍, കേരള സര്‍വ്വകലാശാല കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്സ് വിഭാഗം മേധാവി പ്രൊഫ. ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഡോ. രമേശ് ഹരിഹരന്, ഡോ. വിനോദ് സ്കറിയ, ബാബു ശിവദാസന്‍, ഡോ. മുരളി ഗോപാല്‍, ഡോ. പത്മനാഭ ഷേണായി തുടങ്ങിയവര്‍ സെമിനാറില്‍ വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് സംസാരിച്ചു.
രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ജിജു പി അലക്സ്, സാം സന്തോഷ്, കെ-ഡിസ്ക് എക്സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. കെ.എം എബ്രഹാം, കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പിവി ഉണ്ണികൃഷ്ണന്, കെ-ഡിസ്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് രാജു റീ തുടങ്ങിയവര്‍ പങ്കെടുത്തു.കെ-ഡിസ്ക് ഇന്നവേഷന്‍ ദിനാചരണത്തിന്റെ സമാപന യോഗം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മെക്രോബയോം മികവിന്റെ കേന്ദ്രം, ജീനോം ഡാറ്റാ സെന്റര്‍ എന്നിവ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതല്‍കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...