.
കോഴിക്കോട്: വടകരയിൽ വൻ ലഹരി വേട്ട. ഒരാൾ പിടിയിൽ.
വിൽപ്പനയ്ക്കത്തിച്ച 37 കിലോ കഞ്ചാവും 760 ഗ്രാം ഹാഷിഷ് ഓയിലുമായി വടകര വില്യാപ്പള്ളി സ്വദേശി ഫിറോസ് (45) ആണ് അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത്ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.