കൽപ്പറ്റ :- ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തി. എ എം എ ഐ വയനാട് ജില്ലാ ഘടകം പ്രസിഡൻറ് ഡോക്ടർ ഭവാനി . എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി ഉദ്ഘാടനം നിർവഹിച്ചു. പൊതുജനാരോഗ്യ ബില്ലിൽ ആയുർവേദ മേഖലയുടെ പ്രാതിനിധ്യം വർധിപ്പിക്കേണ്ടത് സാംക്രമിക രോഗങ്ങൾ വർദ്ധിച്ചു വരുന്ന പുതിയ സാഹചര്യത്തിൽ പര മപ്രധാനമാണെന്ന് ഉദ്ഘാടക പ്രസംഗകൻ വിലയിരുത്തി. ആയുർവേദ മേഖലയുടെ ശാക്തീകരണത്തിന് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം നൽകി. പത്മശ്രീ അവാർഡ് ജേതാവ് ചെറുവയൽ രാമൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. പൊതുജനാരോഗ്യ ബില്ലിൽ ആയുർവേദ മേഖലയോടുള്ള അവഗണനക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൊതുജനാരോഗ്യ ബില്ലിൽ എല്ലാ സമ്പ്രദായത്തിലുമുള്ള ഡോക്ടർമാരുടെ അവകാശങ്ങൾ നിലനിർത്തി എല്ലാവർക്കും തുല്യ പരിഗണന നൽകണമെന്ന് യോഗം വിലയിരുത്തി. എ എം എ ഐ വയനാട് ഘടകം സെക്രട്ടറി ഡോക്ടർ ജാസിത്ത് മൻസൂർ. കെ, ഡോക്ടർ മുഹമ്മദ് റാസി,ഡോ.സുധീർ എം, ഡോക്ടർ ലിഷിത സുജിത്ത്, ഡോക്ടർ സജിത സുരേന്ദ്രൻ, ഡോക്ടർ രോഹിത് ഭഗീരതൻ എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി ഡോക്ടർ രാജ്മോഹൻ പി.ആർ (പ്രസിഡൻറ്), ഡോക്ടർ എബി ഫിലിപ്പ് (സെക്രട്ടറി), ഡോക്ടർ രോഹിത് ഭഗീരതൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കേരളത്തിൽ പുതുതായി നിലവിൽ വരുന്ന ആരോഗ്യ ബില്ലിൽ ആയുർവേദ ചികിത്സാ ശാസ്ത്രത്തിനു അർഹമായ പരിഗണന നൽകണമെന്നും കേരളത്തിന് ഏറ്റവുമധികം വിദേശ നാണ്യം നേടിത്തരുന്ന ആയുർവേദത്തിന് ബഡ്ജറ്റിൽ ഉയർന്ന പരിഗണന നൽകണമെന്നും കൽപ്പറ്റയിൽ വെച്ച് ചേർന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ വാർഷിക കൌൺസിൽ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലായുടെ പുതിയ ഭാരവാഹികളായി ഡോക്ടർ രാജ്മോഹൻ പി.ആർ (പ്രസിഡൻറ്), ഡോക്ടർ എബി ഫിലിപ്പ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...