വയനാട് യുണൈറ്റഡ് എഫ്. സി, കേരള പ്രീമിയർ ലീഗ് ഫുട്ബാൾ 2022-23 സീസണിൽ സൂപ്പർ സിക്സ് ചാമ്പ്യന്മാർ.
കേരള പോലീസ്, ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള, കേരള യുണൈറ്റഡ് എഫ് സി,കോവളം എഫ്. സി തുടങ്ങി സംസ്ഥാനത്തെ പ്രഗത്ഭ ടീമുകൾ വയനാടൻ കരുത്തിനു മുന്നിൽ അടിയറവ് പറഞ്ഞ കേരള പ്രീമിയർ ലീഗ് ഫുട്ബാൾ സൂപ്പർ സിക്സിൽ കളിച്ച 5 കളികളിൽ നാലും വിജയിച്ച ടീം, ഒരു കളിയിൽ സമനില നേടി അപരാജിതരായാണ് സൂപ്പർ സിക്സ് ചാമ്പ്യന്മാരായത്. നേരത്തെ നടന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിലും ചാമ്പ്യമാരായാണ് ക്ലബ് സൂപ്പർ സിക്സിൽ യോഗ്യത നേടിയത്. സീസണിലെ 12 മത്സരങ്ങളിൽ 18 ഗോളുകൾ നേടിയ ടീം ആറ് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയതും വയനാട് യുണൈറ്റഡ് എഫ്. സിയാണ്.32അംഗ ടീമിൽ 20പേർ വയനാട്ടുകാരാണ്. കൂടാതെ3വിദേശതാരങ്ങളും, കേരളത്തിനകത്തും, പുറത്തുമുള്ള മികച്ച കളിക്കാരയുംഅണിനിരത്തിയാണ് ക്ലബ് ഈ മുന്നേറ്റം നടത്തിയത്.
പിണങ്ങോട് സ്വദേശി ഷമീം ബക്കർ സി കെ ചെയർമാൻ ആയിട്ടുള്ള ടീമിന്റെ മുഖ്യ പരിശീലകൻ 2001 സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരള ടീം താരം സനുഷ് രാജാണ്, മുംബൈ സ്വദേശി ഡെയ്സൺ ചെറിയാനാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...