കേരള കോ ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സ്‌പെഷല്‍ ജില്ലാ സമ്മേളനം 25ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒമ്പതിന് കല്‍പ്പറ്റ എന്‍.ജി.ഒ യൂണിയന്‍ ഹാളിലെ എം.ബാലഗോപാലന്‍ നഗറിൽ നടക്കുന്ന സ്പെഷൽ സമ്മേളനം സംസ്ഥാന സഹകരണ വികസന ക്ഷേമ ഫണ്ട് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
. . ജില്ലാ പ്രസിഡന്റ് കെ.കെ. കേളപ്പന്‍ അധ്യക്ഷത വഹിക്കും. പെന്‍ഷന്‍ ബോര്‍ഡ് അംഗം പി. ഗഗാറിന്‍, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണന്‍, വനിതാ വിഭാഗം സംസ്ഥാന കമ്മിറ്റിയംഗം വി. ഉഷാകുമാരി എന്നിവരെ സംസ്ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്‍ ആദരിക്കും. അസോസിയേഷന്‍ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സ്‌പെഷല്‍ ജില്ലാ സമ്മേളനം. പെന്‍ഷന്‍ പരിഷ്‌കരിക്കുക, ക്ഷാമബത്ത മരവിപ്പിച്ചത് പുനഃപരിശോധിക്കുക, പെന്‍ഷന്‍ ബോര്‍ഡില്‍ അസോസിയേഷനു പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കും.
സംസ്ഥാന സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് കെ.കെ. കേളപ്പന്‍, സെക്രട്ടറി എ. ശ്രീധരന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജി. ഭാസ്‌കരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.