കൂട്ടിൽ കെട്ടിയ ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു

.
മാനന്തവാടി: താഴെ കണിയാരം വായനശാലയ്ക്ക് സമീപം കൂട്ടിൽ കെട്ടിയിരുന്ന ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു. മുൻ കൃഷി ഓഫീസർ വിജയന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന ആടുകളെയാണ് ആക്രമിച്ചത്. രണ്ട് വയസ്സ് പ്രായമുള്ള ആടിനെ കൊല്ലുകയും മറ്റൊരാടിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.വയനാടിൻ്റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്

Leave a Reply

Your email address will not be published. Required fields are marked *