– വയനാട് മികച്ച കളക്ടറേറ്റ് – മാനന്തവാടി മികച്ച സബ് ഡിവിഷന് – റവന്യൂ അവാര്‍ഡില്‍ തിളങ്ങി വയനാട്
സംസ്ഥാന സര്‍ക്കാറിന്റെ റവന്യൂ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ചരിത്ര നേട്ടത്തില്‍ തിളങ്ങി വയനാട്. ജില്ലാ കളക്ടര്‍ എ. ഗീത സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മി മികച്ച സബ് കളക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. വയനാട് കളക്ട്രേറ്റാണ് സംസ്ഥാനത്തെ മികച്ച കളക്ട്രേറ്റ് ഓഫീസ്. മാനന്തവാടി സബ് കളക്ടര്‍ ഓഫീസാണ് സംസ്ഥാനത്തെ മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസ്.
ഏറ്റവും മികച്ച നാല് അവാര്‍ഡുകളില്‍ ഒന്നാമതെത്തിയ വയനാട് ജില്ലയുടേത് സമാനതകളിലാത്ത ചരിത്ര നേട്ടമായി. റവന്യൂ വകുപ്പ് മന്ത്രി കെ. രാജനാണ് തിരുവനന്തപുരത്ത് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. റവന്യു വകുപ്പില്‍ തഹസില്‍ദാര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെ സംസ്ഥാന അടിസ്ഥാനത്തിലും മൂന്നു വില്ലേജ് ഓഫിസര്‍മാര്‍ക്കു വീതം ജില്ലാ അടിസ്ഥാനത്തിലുമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ജില്ലാതലത്തില്‍ മികച്ച വില്ലേജ് ഓഫീസിനും അവാര്‍ഡുണ്ട്.
പുല്‍പ്പള്ളി വില്ലേജ് ഓഫീസാണ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ്. മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുളള പുരസ്ക്കാരത്തിന് ജില്ലയില്‍ നിന്നും കെ.പി. സാലിമോള്‍ (പുല്‍പ്പള്ളി), കെ.എസ്. ജയരാജ് (നല്ലൂര്‍നാട്), എം.വി. മാത്യൂ (നടവയല്‍) എന്നിവര്‍ അര്‍ഹരായി. മാനന്തവാടി റീ സര്‍വ്വെ സൂപ്രണ്ട് ഓഫീസിലെ ആര്. ജോയി സര്‍വ്വെ സൂപ്രണ്ട് വിഭാഗത്തില്‍ സംസ്ഥാനതലത്തിലും അതേ ഓഫീസിലെ പി.ദീപക് സര്‍വെയര്‍ വിഭാഗത്തിലും അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലെ രാജേഷ് കരുവാന്‍കണ്ടി ഡ്രാഫ്റ്റ്സ്മാന്‍ വിഭാഗത്തിലും പുരസ്ക്കാരത്തിന് അര്‍ഹരായി. അവാര്‍ഡുകള്‍ ഫെബ്രുവരി 24 ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാന റവന്യൂ ദിനാചരണ ചടങ്ങില്‍ വിതരണം ചെയ്യും.
മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കിയ എ.ബി.സി.ഡി പദ്ധതി, തീവ്രയത്നത്തിലൂടെ പട്ടയ വിതരണം സുഗമമാക്കിയതും ഒട്ടേറെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടതും, പട്ടികജാതി പട്ടികവര്‍ഗ മേഖലയിലെ ഇടപെടലുകള്‍, എം.പി- എം.എല്‍.എ ഫണ്ടുകളുടെ മികച്ച വിനിയോഗം, ദേശീയ തൊഴിലുറപ്പ് പദ്ധതി, ജല ജീവന് മിഷന്, റീ ബില്‍ഡ് കേരള, ഇതര വകുപ്പുകളുടെ പദ്ധതി നിര്‍വ്വഹണം തുടങ്ങിയവയിലെല്ലാം കൈവരിച്ച പുരോഗതി പുരസ്ക്കാര നിര്‍ണ്ണയത്തില്‍ സഹായകരമായതായി.
തിരുവനന്തപുരം സ്വദേശിനിയായ എ. ഗീത 2014 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്. 2021 സെപ്തംബര്‍ 9 നാണ് വയനാട് ജില്ലയില്‍ കളക്ടറായി ചുമതലയേറ്റത്. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ആര. ശ്രീലക്ഷ്മി എറണാകുളം ആലുവ സ്വദേശിനിയാണ്. 2018 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യതലത്തില്‍ 29 ാം റാങ്കുകാരിയും സംസ്ഥാനത്ത് ഒന്നാമതുമായിരുന്നു.
വയനാടിന് ലഭിച്ച അംഗീകാരം- ജില്ലാ കലക്ടര്‍.
സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ജില്ലാ കളക്ടര്‍ക്കുളള അവാര്‍ഡ് നേടിയതില്‍ എറെ സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടര്‍ എ. ഗീത. ഇത് കൂട്ടായ്മയുടെ വിജയമാണ്. നേട്ടം വയനാട് ജില്ലയ്ക്ക് ലഭിച്ച അംഗീകാരമായി കരുതുന്നു. പുരസ്ക്കാര നേട്ടം ഉത്തരവാദിത്ത്വം വര്‍ദ്ധിപ്പിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരുടെ കൂട്ടായ പ്രയ്തനത്തിന്റെ ഫലമാണ് ജില്ലയെ തേടിയെത്തിയ പുരസ്ക്കാരങ്ങള്‍.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...