മഹാത്മാഗാന്ധിയുടെ ബഹുവർണ്ണ മുഖചിത്രമൊരുക്കി 1200 വിദ്യാര്‍ഥികള്‍

കൊടുങ്ങല്ലൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ മുഖബിംബം ഒരുക്കി 1200 വിദ്യാര്‍ത്ഥികള്‍. എറിയാട് ഗവ. കേരളവര്‍മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ വിളംമ്പരമായാണു വിദ്യാര്‍ഥികള്‍ വ്യത്യസ്തമായ കലാവിരുന്നു ആവിഷ്‌കരിച്ചത്.
പൂര്‍വ വിദ്യാര്‍ഥിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ആണ് ദൃശ്യവിസ്മയം ഒരുക്കിയത്. ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ശതാബ്ദി ആഘോഷത്തിന്റെ നമ്മളൊന്ന് എന്ന സന്ദേശം ആലേഖനം ചെയ്ത ലോഗോയും ആകാശക്കാഴ്ചയില്‍ വിടര്‍ന്നു.
4200 ചതുരശ്ര അടി വിസ്ത്യതിയുള്ള സ്ഥലത്ത് 2 അടി വലിപ്പമുള്ള ഹാര്‍ഡ്‌ബോര്‍ഡില്‍ ഗാന്ധി ചിത്രം സ്‌പ്രേ പെയിന്റില്‍ ഒരുക്കി 1200 വിദ്യാര്‍ത്ഥികള്‍ ആകാശത്തേക്ക് ഉയര്‍ത്തിയാണ് ഡാവിഞ്ചി സുരേഷും സഹായികളും എന്‍സിസി എന്‍എസ്എസ് വോളന്റിയര്‍മാരും കലാസൃഷ്ടി യാഥാര്‍ഥ്യമാക്കിയത്.
ശതാബ്ദി ആഘോഷ വിളംബരത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ പ്രചാരണവും സംഘടിപ്പിച്ചു. 500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സേ നോ ടു ഡ്രഗ്‌സ് എന്ന ആലേഖനം ചെയ്ത വലിയ ബാനര്‍ ആകാശ ദൃശ്യത്തില്‍ പ്രദര്‍ശിപ്പിച്ചു.
ഈ ബാനറുമായി 200 വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മൈതാനിയില്‍ പരേഡ് നടത്തി. തുടര്‍ന്നു സ്‌കൂള്‍ ചുമരില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സമൂഹത്തിലെ നാനാതുറകളിലുള്ള വ്യക്തികള്‍ ലഹരിക്കെതിരെയുള്ള പ്രതിജ്ഞയായി കയ്യൊപ്പ് ചാര്‍ത്തി.
ശതാബ്ദി ആഘോഷ വിളംബര സമ്മേളനം സൂപ്രണ്ട് ഓഫ് പോലീസ് മുഹമ്മദ് ആരിഫ് ഉദ്ഘടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അമീര്‍ അഹമ്മദ് മണപ്പാട്ട് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എന്‍ എസ് സലീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഡോ മുഹമ്മദ് റഷീദ്, അലുംമനി അസോസിയേഷന്‍ സെക്രട്ടറി ഡോ. മുഹമ്മദ് സെയ്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ വത്സമ്മ, പഞ്ചായത്ത് അംഗം പി കെ മുഹമ്മദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെസി ഷാജി, പ്രധാന അധ്യാപികമാരായ ലാലി ആന്റണി, സി എ നസീര്‍, പിടിഎ പ്രസിഡന്റ് അബ്ദുല്‍ അസിസ്, ഹുസൈന്‍, കെ എ കദിജാബി, ഇ വി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. മനോഹരമായ ഈ ദശ്യ വിരുന്ന് കാണാൻ ഞങ്ങളുടെ ഫെയ്സ് ബുക്ക് പേജ് കാണുക
fb.watch/fWOY0JIWHj/

Leave a Reply

Your email address will not be published. Required fields are marked *

Previous post കണ്ണൂരിൽ ബൈക്കപകടത്തിൽ യുവ. വ്യാപാരി മരിച്ചു
Next post സ്റ്റാർട്ടപ്പ് മിഷൻ്റെ റിസർച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്കു അപേക്ഷിക്കാം .
Close

Thank you for visiting Malayalanad.in