വിശ്വനാഥന്റെ മരണത്തിലെ ദുരൂഹതകൾ നീക്കണം : ഐക്യദാർഢ്യമായി കലക്ട്രേറ്റ് ധർണ്ണ നടത്തി.

കൽപ്പറ്റ : കോഴിക്കോട് മെഡിക്കൽ കോളേജിൽ മോഷണക്കുറ്റമാരോപിച്ച് ക്രൂരമർദ്ദനത്തിനിരയായ വിശ്വനാഥന്റെ ദുരൂഹ മരണത്തിന്റെ സത്യാവസ്ത്ഥകൾ പുറത്തു കൊണ്ടുവരുവാനും കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുവാനുമൂള്ള ആർജ്ജവം സർക്കാർ കാണിക്കാണണമെന്ന് കല്പറ്റ കലക്ട്രേ റ്റിനു മുന്നിൽ നടന്ന ധാർണ്ണാ സമരം സർക്കാറിനോട് ആവശ്യപ്പെട്ടു.
ക്രൂരമാർദ്ധനത്തിനിരയായ ആളുടെ മൃതശരീരത്തിൽ മുറിവുകൾ ഉള്ളത് മർദ്ദനത്തെ തുടർന്നുള്ളതല്ല എന്ന പോസ്റ്റ്‌ മോ ർട്ടം റിപ്പോർട്ട് അംഗീകരിക്കാനാവില്ല അതുകൊണ്ട് തന്നെ റീപോസ്റ്റ് മോർട്ടം വേണമെന്ന ബന്ധുക്കളുടെ ആവശ്യം ന്യായമാണ്. സാമൂഹ്യ സംവിധാനത്തിൽ ദളിത് സമൂഹം എന്തിനും ഏതിനും വിവേചനം അനുഭവിച്ചു വരുന്നത് വെച്ച് പൊറുപ്പിക്കാനാവില്ല എന്ന് യോഗം ഉദ്ഘാടനം ചെയ്ത എം ഗീതാനന്ദൻ പറഞ്ഞു .വിശ്വനാഥന്റെ കുടുംബത്തിനു അർഹമായ നീതി കിട്ടിയില്ലാ എങ്കിൽ ശക്തമായ സമരങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേ ണ്ടിവരുമെന്നും വളായാറിൽ കൊല്ലലപ്പെട്ട ദളിത് കുഞ്ഞുങ്ങൾക്കും കുടുംബത്തിനും അട്ടപ്പാടി മധുവിനുണ്ടായ ഗതിയും സാമുഹത്തിലെ ഉണങ്ങാത്ത മുറിപ്പാടുകളായി അവശേഷിക്കുന്നു വെന്നതാണ് യാഥാർഥ്യം. ദളിത്കൾക്കുനേരെ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് നോക്കി നിൽക്കാനാവില്ല എന്നും മുഖ്യ പ്രഭാഷണം നടത്തിയ പി എ പൗരൻ പറഞ്ഞു അമ്മിണി കെ വയനാടിന്റെ ആദ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹേഷ്‌ ശാസ്ത്രി പയ്യോളി. ബിനു വീട്ടിമൂല , മുൻ എം. ൽ.എ യൂ.സി രാമൻ, സൽമാൻ റിപ്പൺ.ഷാന്റോ ലാൽ. ഡോ പി.ജി ഹരി, രജിതൻ കെ ഡി പി,. സി പി റഷീദ്, രമേഷ് നന്മ്മണ്ട ഡോ ദുഷ്യന്ദൻ.. പി കെ രാധാകൃഷ്ണൻ മൂജീബ് റഹ്മാൻ .. കെ .കെ . സുരേന്ദ്രൻ ,സന്തോഷ് പാലത്തു പാടൻ – സുബ്രമാണ്യൻ . എന്നിവർ സംസാരിച്ചു . സി എം . കമല സ്വാഗതവും മധു നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദിവാസി മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥലമുടമ അറസ്റ്റിൽ
Next post ആദിവാസി സമൂഹത്തെ അപമാനിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം: – ദളിത് ലീഗ്
Close

Thank you for visiting Malayalanad.in