ആദിവാസി മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥലമുടമ അറസ്റ്റിൽ

മാനന്തവാടി: ചെറൂർ അണ്ണി കോളനിയിലെ കുളിയൻ (രാജൻ-50) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്ഥല ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കുളിയനെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ ചെറൂരിലെ കരിമ്പനാക്കുഴി ജോബി (44)യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14-ന് രാവിലെയാണ് ജോബിയുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തിൽ കുളിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടത്തിൽ സ്ഥാപിച്ച വേലിയിൽ നിന്നുള്ള ഷോക്കേറ്റാണ് കുളിയൻ മരിച്ചതെന്ന് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലും പിന്നീടുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെയും വ്യക്തമായിരുന്നു. ഇത് വന്യജീവികളെ അപായപ്പെടുത്താനായി നിർമിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. അനധികൃതമായി നിർമ്മിച്ച വേലിയിൽ എ.സി വൈദ്യുതി കടത്തിവിട്ടതാണ് കുളിയൻ ഷോക്കേറ്റു മരിക്കുന്നതിന് കാരണമായത്. ജോബിയെ മാനന്തവാടി പ്രത്യേക കോടതി ജഡ്‌ജി പി.ടി. പ്രകാശൻ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *