വിശ്വനാഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആദിവാസി സമൂഹത്തെയാകെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് യുസി രാമൻ പറഞ്ഞു. വിശ്വനാഥന്റെ മരണത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും നിരാലംബയായ വിശ്വനാഥന്റെ ഭാര്യക്ക് സർക്കാർ ജോലിനൽകണമെന്നു മാവിശ്യപ്പെട്ട് ദളിത്ലീഗ് വയനാട് ജില്ലാ കമ്മറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം നടപടിയുണ്ടാകാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങൾക്ക് ദളിത് ലീഗ് നേതൃത്വം നൽകുമെന്നും അദേഹം പറഞ്ഞു സംസ്ഥാന ജനറൽ സെക്രട്ടറി എ പി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിമാരായ സി മൊയ്തീൻ കുട്ടി, യഹ്യാ ഖാൻ , ദളിത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ ഇ പി ബാബു, സി പി ശശിധരൻ ,വിജയൻ ഏലംകുളം, യുഡിഫ് കൽ പ്പറ്റ നിയോജമണ്ഡലം കൺവീനർ റസാഖ് കൽപ്പറ്റ , അലവി വടക്കേതിൽ, വി എം സുരേഷ് ബാബു, വേലായുധൻ മഞ്ചേരി, കെ സി ശ്രീധരൻ ,ഷാജി പുൽക്കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു. ആർ ചന്ദ്രൻ സ്വാഗതവും സുനിൽകുമാർ പനമരം അധ്യക്ഷതയും വഹിച്ച പരിപാടിക്ക് രാമൻ വെങ്ങപ്പള്ളി സ്വാഗതം പറഞ്ഞു. സമരത്തിന് …….. എന്നിവർ നേതൃത്വം നൽകി
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...