വിലക്കയറ്റത്തിന് കാരണമാകുന്ന ബജറ്റ് : ഫെറ്റോ പ്രതിഷേധ ധർണ്ണ നടത്തി.

.
കൽപ്പറ്റ: 2023 – 24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റ് വിലക്കയറ്റം സൃഷ്ടിക്കാൻ കാരണമാകുന്ന ബഡ്ജറ്റാണെന്ന് ഫെറ്റോ ആരോപിച്ചു. പെട്രോളിയം ഉൽപന്നത്തിന്റെ നികുതി വർദ്ധിപ്പിച്ചതിലുടെ സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസഹമായി തീരുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത കേരള എൻ.ജി. ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന ബജറ്റിൽ ജീവനക്കാരെയും അധ്യാപകരേയും അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് കൽപ്പറ്റ കളക്ട്രറ്റിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡണ്ട് വി.കെ ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. എൻ ജി ഒ സംഘ് ജില്ലാ പ്രസിഡണ്ട് പി.സുരേഷ്, കെ ജി ഒ സംഘ് ജില്ല സമിതി അംഗം എൻ പി .ഹരികൃഷ്ണൻ , പെൻഷനേഴ്സ് സംഘ് ജില്ലാ അധ്യക്ഷൻ സി.പി വിജയൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.യു സജി സ്വാഗതവ്യം, സമിതി അംഗം വി.പി . ബ്രിജേഷ് കൃതജ്ഞതയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഹിളാ കോൺഗ്രസ് ചെറുവയൽ രാമനെ ആദരിച്ചു
Next post ജനദ്രോഹ ബജറ്റ് – മുസ്ലിം ലീഗ് മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി
Close

Thank you for visiting Malayalanad.in