വന്യമൃഗ ശല്യത്തിനെതിരെ കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ ക പ്രതീകാത്മക ശവപ്പെട്ടിയുമായി ധർണ്ണ നടത്തും.

കൽപ്പറ്റ:
രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റി
പ്രതീകാത്മക ശവപ്പെട്ടിയുമായി ധർണ നടത്തും.
വന്യമൃഗ ശല്യം മൂലം വിളവ് നഷ്ട്ടപ്പെട്ടവർക്കും ജീവൻ
നഷ്ട്ടപ്പെട്ടവർക്കും അർഹമായ നഷപരിഹാരം നൽകുക. ജില്ലയിലെ ജപ്തി പടികൾ സർഫാസി നപടികൾ നിർത്തി വെക്കുക. ഫർസോൺ ഭൂതത്തിൽ നിന്നും വയനാടിനെ രക്ഷിക്കുക. കർഷകരുടെ സഹകരണ വലയിലെ കടങ്ങൾ എഴുതി തള്ളുക, കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഒക്ടോബർ 6 ന് രാവിലെ പത്തുമണിക്ക് പ്രതികാത്മകമായി ശവപ്പെട്ടിയുമായി കലക്ടറേറ്റു പടിക്കൽ ധർണ നടത്താൻ കേരള കോൺഗ്രസ്സ് ജേക്കബ് ജില്ലാ ഭാരവാഹികളുടെ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ധർണ്ണ കേരള കോൺഗ്രസ് (ജേക്കബ്ബ്) വർക്കിംഗ് പ്രസിഡണ്ട് എം.സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.
സി.പി.എം നേതാവായി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ജില്ലാപ്രസിഡണ്ട് കുര്യൻ അധ്യക്ഷത വഹിച്ചു. പി പി. നാരായണൻ പി.എസ്.ബേബി ശാലിൻ ജോർജ് സി.മാണി ദേവദാസ് വക്കണ്ടി പിച്ചി,ബിനോയ് ജോണി ചന്ദനവേലിൽ, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോജിസ്റ്റിക് കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു.
Next post കോടിയേരി ബാലകൃഷ്ണന് മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ സ്റ്റെഫാനോസ് ആദരാഞ്ജലി അർപ്പിച്ചു
Close

Thank you for visiting Malayalanad.in