ഓട്ടിസം ബാധിതര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ‘സ്പര്‍ശ്’ ഒക്ടോബര്‍ രണ്ടിന് തുടങ്ങും

. കല്‍പ്പറ്റ: കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓട്ടിസം ബാധിതര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ‘സ്പര്‍ശ്’ ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം നാലിന് കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഓട്ടിസം ബാധിതരായ 21 കുട്ടികള്‍ക്കാണ് സ്പര്‍ശം പദ്ധതിയിലൂടെ മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്നതെന്ന് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെന്‍ഷന്‍ തുക നേരിട്ട് വീടുകളില്‍ എത്തിച്ചു നല്‍കും. ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെയാണ് പദ്ധതിക്ക് തുടക്കത്തില്‍ ആവശ്യമായ ഫണ്ട് സ്വരൂപിച്ചത്. പരസഹായമില്ലാതെ ഏഴുന്നേല്‍ക്കാന്‍ കഴിയാത്തതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ കുട്ടികളെയാണ് വീടുകളില്‍ നേരിട്ട് എത്തി പദ്ധതിക്കായി തിരഞ്ഞെടുത്തത്. കല്‍പ്പറ്റില്‍ നിന്നും എട്ട്, വെങ്ങപ്പള്ളിയില്‍ നിന്ന് 11, മേപ്പാടിയില്‍ നിന്ന് രണ്ടും വീതം കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ഉദ്ഘാടന ചടങ്ങില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് യു കെ ഹാഷിം, വൈസ് പ്രസിഡന്റ് ഇബ്‌റാഹിം തെന്നാണി, ജോയിന്റ് സെക്രട്ടറിമാരായ വി വി സലീം, പി കെ അയൂബ്, ട്രഷറര്‍ പി മൂസ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *