ഇടതു ഭരണത്തിൽ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകൾ തകർന്നു: ടി.എ റെജി

മാനന്തവാടി: ഇടതു സർക്കാരിൻ്റെ ഭരണ വൈകല്യങ്ങൾ മൂലം കേരളത്തിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകൾ തകർന്നടിഞ്ഞിരിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി അഭിപ്രായപ്പെട്ടു. സർവീസ്, ട്രേഡ് യൂണിയൻ മേഖലകളിൽ ആനുകൂല്യ നിഷേധങ്ങൾ തുടരുമ്പോൾ സമരമല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ്റെ 41-മത് മാനന്തവാടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ്‌ എൻ വി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ്‌ മോബിഷ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല ട്രഷറർ കെ ടി ഷാജി,പയ്യമ്പള്ളി മണ്ഡലം കോൺ. പ്രസിഡന്റ്‌ സണ്ണി ചാലിൽ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ ജെ ഷിബു, ഹനീഫ ചിറക്കൽ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഇ എസ് ബെന്നി,സജി ജോൺ, വി ആർ ജയപ്രകാശ്, ജില്ല സഹ ഭാരവാകളായ സി ജി ഷിബു, എം ജി അനിൽകുമാർ, സി കെ ജിതേഷ്, അഷ്‌റഫ്‌ ഖാൻ,ഗ്ലോറിൻ സെക്യുറ,ബ്രാഞ്ച് ഭാരവാഹികളായ എം എ ബൈജു, സിനീഷ് ജോസഫ്, അച്ചാമ്മ പി ഡി ,ബേബി പേടപ്പാട്ട്, അബ്ദുൾ ഗഫൂർ പി,ശിവൻ പി, മുരളി വി,ജംഷീർ വി എ,ഷിജിൽ സ്റ്റീഫൻ എൻ കെ സജീവൻ തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് ഭാരവാഹികൾ പ്രസിഡന്റ്‌ : എൻ വി അഗസ്റ്റിൻ സെക്രട്ടറി : എം എ ബൈജു ട്രഷറർ : സിനീഷ് ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാന സ്കൂൾ ഗെയിംസ് ബോക്സിങ്: യധു കൃഷ്ണക്ക് വെള്ളി.
Next post വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌ക്കരിക്കണം;പ്രൊഫസര്‍. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ
Close

Thank you for visiting Malayalanad.in