മാനന്തവാടി: ഇടതു സർക്കാരിൻ്റെ ഭരണ വൈകല്യങ്ങൾ മൂലം കേരളത്തിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകൾ തകർന്നടിഞ്ഞിരിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി അഭിപ്രായപ്പെട്ടു. സർവീസ്, ട്രേഡ് യൂണിയൻ മേഖലകളിൽ ആനുകൂല്യ നിഷേധങ്ങൾ തുടരുമ്പോൾ സമരമല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ്റെ 41-മത് മാനന്തവാടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് എൻ വി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് മോബിഷ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല ട്രഷറർ കെ ടി ഷാജി,പയ്യമ്പള്ളി മണ്ഡലം കോൺ. പ്രസിഡന്റ് സണ്ണി ചാലിൽ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ ജെ ഷിബു, ഹനീഫ ചിറക്കൽ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഇ എസ് ബെന്നി,സജി ജോൺ, വി ആർ ജയപ്രകാശ്, ജില്ല സഹ ഭാരവാകളായ സി ജി ഷിബു, എം ജി അനിൽകുമാർ, സി കെ ജിതേഷ്, അഷ്‌റഫ് ഖാൻ,ഗ്ലോറിൻ സെക്യുറ,ബ്രാഞ്ച് ഭാരവാഹികളായ എം എ ബൈജു, സിനീഷ് ജോസഫ്, അച്ചാമ്മ പി ഡി ,ബേബി പേടപ്പാട്ട്, അബ്ദുൾ ഗഫൂർ പി,ശിവൻ പി, മുരളി വി,ജംഷീർ വി എ,ഷിജിൽ സ്റ്റീഫൻ എൻ കെ സജീവൻ തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് ഭാരവാഹികൾ പ്രസിഡന്റ് : എൻ വി അഗസ്റ്റിൻ സെക്രട്ടറി : എം എ ബൈജു ട്രഷറർ : സിനീഷ് ജോസഫ്
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...