കോട്ടയം : ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മീനടം ഗ്രാമപഞ്ചായത്തിന്റെയും നിർവഹണ ഏജൻസിയായ കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിയുടെയും നിർവഹണ സഹായ ഏജൻസിയായ സി ഡി എസ് കുടുംബശ്രീയുടെയും ബി ജി ഫെഡറേഷന്റെയും രാമപുരം മാർ അഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ ജല സംരക്ഷണ അവബോധ കർമ്മ പരിപാടികൾ സംഘടിപ്പിച്ചു.
അവബോധ കർമ്മ പരിപാടികളുടെ ഭാഗമായി രാമപുരം മാർ അഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികൾ മീനടം പഞ്ചായത്തിന്റെ 5 വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബ് , നാടൻ പാട്ട് അവതരണം എന്നിവ സംഘടിപ്പിച്ചു. കൂടാതെ അവബോധ സന്ദേശം ഉൾക്കൊള്ളുന്ന സ്റ്റുഡിയോ റെക്കോർഡിങ് 13 വാർഡിലേക്കും ക്രമീകരിച്ചു. മീനടം ഗ്രാമപഞ്ചായത്ത് ആശുപത്രി ജംഗ്ഷനിൽ ആരോഗ്യ വിദ്യാഭ്യാസ കുടിവെള്ള സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം സ്‌കറിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം അവബോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു വിശ്വൻ മുഖ്യ സന്ദേശം നൽകി.
മീനടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഫിലിപ്പ് , വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റെജി ചാക്കോ , ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീൻ മാത്യു , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ രമണി ശശിധരൻ, പ്രസാദ് നാരായണൻ, അർജുൻ മോഹൻ , മഞ്ജു ബിജു , ലാലി വർഗീസ് , സിന്ധു, സി ഡി എസ് ചെയർപേഴ്സൺ ഇന്ദിര അജികുമാർ, ബി ജി ഫെഡറേഷൻ സെക്രെട്ടറി സി ശങ്കരൻ നായർ , ഗ്രാമപഞ്ചായത്ത് ആസൂത്രണ വിഭാഗം വൈസ് ചെയർമാൻ സി രാജപ്പൻ നായർ, രാമപുരം സോഷ്യൽ വർക്ക് വിഭാഗം മേധാവി സിജു തോമസ് , അസി. പ്രൊഫസർ ജിനു ജോസഫ് , ജെ ജെ എം ടീം ലീഡർ ജെയിംസ് ഫിലിപ്പ്, ടീം എഞ്ചിനീയർ രമണി പി റ്റി എന്നിവർ പ്രസംഗിച്ചു. വിവിധ കുടിവെള്ള സമിതി പ്രതിനിധികളും , സി ഡി എസ് കുടുംബശ്രീ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി ആളുകൾ അവബോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു .
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...