മൃതദേഹം തിരിച്ചറിഞ്ഞു.
ഇന്നലെ കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിന് സമീപം അരുവിയിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. തൃക്കൈപ്പറ്റ സ്വദേശി മനോജ് (50) ആണ് മരിച്ചത്. സഹോദരൻ ബത്തേരി ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ സ്കൂൾ വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടത്.
മദ്യപിക്കുന്നതിനിടെ കല്ലുകൾക്കിടയിലേക്ക് തലയടിച്ച് വീണാണ് മരണമെന്ന് കരുതുന്നു.