വയനാട് ചേംബർ ഓഫ് കൊമേഴ്‌സും ഫിക്കിയും ചേർന്ന് സംഘടിപ്പിക്കുന്ന റിട്ടെയിലർ പരിശീലനം നാളെ കൽപ്പറ്റയിൽ

കൽപ്പറ്റ :കേന്ദ്ര സംസ്ഥാന സർക്കാരുകളും ഫിക്കിയും( ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർസ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ) വയനാട് ചേംബർ ഓഫ് കൊമേഴ്‌സും യോജിച്ചു സംഘടിപ്പിക്കുന്ന റീട്ടെയിലർ ട്രെയിനിങ് പ്രോഗ്രാം ജനുവരി 11 നു കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ വെച്ചു നടത്തും.. രാവിലെ 10 മണി മുതൽ 1 മണി വരെയാണ് പരിപാടി.
ഇലക്രോണിക്ക് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇലക്രോണിക്ക് -ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ വിലക്കുന്നവർക്കും ഈ പരിപാടിയിൽ പങ്കേടു ക്കാവുന്നതാണ്. ഇലക്ട്രിക്ക് ഇലക്രോണിക് കടകളിലെ സെയിൽസ് വിഭാഗത്തിൽ നിന്നും ഒരാളെ ശില്പശാലയിലും ട്രെയിനിങ് പരിപാടിയിലും പങ്കെടുപ്പിക്കാം.. കടകൾക്ക് ചടങ്ങിൽ കേന്ദ്ര സർക്കാരിന്റെ സെർറ്റിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്. ഈ സർട്ടിഫിക്കറ്റുകൾ അടുത്ത വര്ഷം മുതൽ ഓരോ കടകൾക്കും നിര്ബന്ധമായിരിക്കും.. .ഫിക്കിയുമായു ചേർന്ന് വയനാട്ടിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയും സർട്ടിഫിക്കറ്റ് വിതരണവും തീർത്തും സൗജന്യമായിരിക്കുമെന്ന് ചേംബർ ഭാരവാഹികളായ ജോണിപാറ്റാനി മിൽട്ടൺ ഫ്രാൻസീസ് എന്നിവർ അറിയിച്ചു. കൽപ്പറ്റ എം.എൽ.എ ടി സിദ്ധീഖ് , മുൻസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി , ഫിക്കിയുടെ സംസ്ഥാന ഭാരവാഹികൾ, എനർജി മാനേജ്‍മെന്റ് സെന്റർ ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിനെത്തുന്നുണ്ട്
ഇലക്രോണിക്ക് ഉപകരണങ്ങൾക്ക് സ്റ്റാർ കാറ്റഗറി രാജ്യമെമ്പാടും നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭാവിയിൽ സ്റ്റാർ കാറ്റഗറി ഉൽപ്പന്നങ്ങൾ മാത്രമാകും വിപണിയിൽ ലഭ്യമാവുക., ഈ തീരുമാനം നടപ്പാക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ വിവിധ പരിപാടികൾ നടത്തി വരികയാണ്. ഫിക്കി, എനർജി മാനേജ്‍മെന്റ് സെന്റര് , ബ്യുറോ ഓഫ് എനർജി എഫിഷ്യന്സി , വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് ഉൾപ്പെടെയുള്ള സംഘടനകൾക്കാണ് വയനാട്ടിൽ ഈ പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം കൊടുക്കുന്നത് യോഗത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 6282539832 നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ഷേമോത്സവം; പണിപ്പുര കുടിനീർ പദ്ധതി സമർപ്പിച്ചു
Next post സാന്ത്വന പരിചരണം : വയനാട്ടിൽ ജനുവരി 12 മുതൽ പാലിയേറ്റീവ് ദിനാചരണം
Close

Thank you for visiting Malayalanad.in