ഗാന്ധി ജയന്തി ദിനത്തിൽ പഴയ കാലപ്രവർത്തകരെ ആദരിച്ച് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി.മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ ആദ്യകാല പ്രവർത്തകരെ മണ്ഡലം കമ്മറ്റി ആദരിച്ചു . തോണിച്ചാലിൽ നടന്ന പരിപാടി ഡി സി സി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്യുകയും മുതിർന്ന പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.. തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു .വി എ മജീദ്, എച്ച് ബി പ്രദീപ് മാസ്റ്റർ, കമ്മന മോഹനൻ, വി.ഡി രാജു, ഷിൽസൻ മാത്യു, ബ്രാൻ അലി, സി. പി ശശിധരൻ ,മോളി ടോമി, രാജൻ കൊല്ലിയിൽ , മൊയ്തു മുതുവോടൻ വർഗീസ് കെ.ജെ .,സദാനന്ദൻ,ജോബിൻസ്, വിശ്വംബരൻ , തുടങ്ങിയവർ സംസാരിച്ചു.