.
കൽപ്പറ്റ : സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മന്ത്രിയുമായിരുന്ന സഖാവ് കൊടിയേരി ബാലകൃഷ്ണന്റ നിര്യാണത്തിൽ എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഇടതുപക്ഷ ജനാധിപത്യമുന്നണി വീണ്ടും അധികാരത്തിൽ വരുവാൻ അദ്ദേഹം നടത്തിയ ധീരപോരാട്ടങ്ങളും അഹോരാത്ര പരിശ്രമങ്ങളും ഇടതുപക്ഷ ജനാധിപത്യ നേതാക്കൾക്കും അണികൾക്കും ഒരിക്കലും മറക്കാനാവില്ല, ചിരിച്ചുകൊണ്ട് തന്മയത്വത്തോടുകൂടിയും സഹിഷ്ണുതയോടുകൂടിയും ഏത് വെല്ലുവിളികളെയും ആരോപണങ്ങളെയും നേരിടുന്ന അദ്ദേഹത്തിന്റെ ജീവിതരീതി കേരള രാഷ്ട്രീയം കണ്ടു പഠിക്കേണ്ടതാണ് .
അദ്ദേഹത്തിന്റെ വിയോഗത്തിൽ സി.പി.എമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കേരള ജനതയ്ക്കും ഉണ്ടായ നഷ്ടം ഒരിക്കലും നികത്താൻ ആവില്ല . അദ്ദേഹത്തിന്റെ വിയോഗത്തിൽ സിപിഎമ്മിനോടും അദ്ദേഹത്തിന്റെ കുടുംബത്തിനോടും ഒപ്പം അവരുടെ വേദനയിലും ദുഃഖത്തിലും പങ്കുചേരുകയും എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ അനുശോചനവും ദുഃഖവും രേഖപ്പെടുതുകയും ചെയ്യുന്നു.
എൻ.സി.പി കൽപ്പറ്റ ബ്ലോക്ക് പ്രസിഡണ്ട് എ.പി സാബു അധ്യക്ഷത വഹിച്ചു, സംസ്ഥാന ജില്ലാ നേതാക്കളായ ഷാജി ചെറിയാൻ, സിഎം ശിവരാമൻ, സലീം കടവൻ, പി പി സദാനന്ദൻ, വന്ദന ഷാജു, പി അശോകൻ, കെ മുഹമ്മദലി, രാജൻ മൈക്കിൾ, ജോണികൈതമറ്റം, ജോസ് മലയിൽ, സജീർ കൽപ്പറ്റ, ബിജു മുട്ടിൽ, മല്ലിക, സ്റ്റീ ഫൻ മുപയ്നാട്, അബ്ദുൽ റഹ്മാൻ, ബിനു കണിയാമ്പറ്റ ബേബി പൊഴുതന, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...