കല്‍പ്പറ്റ: നിയോജകമണ്ഡത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും സ്കൂളുകളെയും ആദരിക്കുന്ന ചടങ്ങ് ഇന്ന് പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ നടക്കും. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിച്ച കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ 30 സ്കൂളുകളെയും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പ്രസ്തുത പരിപാടിയില്‍ വെച്ച് അനുമോദിക്കുന്നു. കല്‍പ്പറ്റ നിയോജകമണ്ഡത്തിന്റെ സമഗ്രമ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ട് അഡ്വ. ടി സിദ്ധിഖ് എംഎല്‍എ നടപ്പിലാക്കുന്ന സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായാണ് ഉന്നത വിജയം കൈവരിച്ച സ്കൂളുകളെയും വിദ്യാര്‍ത്ഥികളെയും അനുമോദിക്കുന്നത്. പ്രസ്തുത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ സി.യു.ഇ.ടി/ക്ലാറ്റ്, എന്‍ എം എം എസ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഉന്നത വിജയം കൈവരിച്ച വിദ്യാലയങ്ങളെ ആദരിക്കുന്നത് കുമാരി. രമ്യ ഹരിദാസ് എം.പി യും, ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുന്നത് ഉമാ തോമസ് എംഎല്‍എയുമാണ്. സിപി സാലി (ചെയര്മാന് & മാനേജിങ് ഡയറക്ടര്‍) AASA ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇന്ത്യ& മിഡ്ലീസ്റ്റ്, ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറിയും, ഡല്‍ഹി കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ടും, ഇന്ത്യന്‍ അച്ചീവേഴ്സ് ഫോറം പ്രസിഡണ്ടുമായ ജയരാജന്, കൈരളി ടി വി പട്ടുറുമാല് വിന്നറും, സംസ്ഥാന സംഗീത നാടക അക്കാദമി മികച്ച ഗായകനുമായ അജയ് ഗോപാല്‍ ഉള്‍പ്പെടെ വിവിധ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അഡ്വ. ടി സിദ്ധിഖ് എംഎല്‍എ അറിയിച്ചു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...