സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ, നാം ഇന്ത്യയെ വിലയിരുത്തേണ്ടത് സ്വാതന്ത്ര്യ സ്വപ്നങ്ങൾ എത്രത്തോളം നിറവേറ്റപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം ബി രാജേഷ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കിയ ഇന്ത്യ എന്ന വിഷയത്തിൽ വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ആശയം എത്രത്തോളം നിറവേറ്റപ്പെട്ടു എന്നതും പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യക്ക് അർത്ഥം നൽകിയത് ഭരണഘടനയാണ്. നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാ ഉറപ്പുകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയെ വിലയിരുത്തേണ്ട്. ഇവ എത്രമാത്രം നിഷേധിക്കപ്പെടുന്നു എന്നു നോക്കിയാൽ തന്നെ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ മനസിലാക്കാൻ സാധിക്കും.
സ്വാതന്ത്ര്യ സമരത്തിലൂടെയാണ് ഇന്ത്യ എന്ന ആശയമുണ്ടായത്. നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന, ഭാഷ, ജാതി, സംസ്കാരം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്ന ജനതയെ ഒരുമിപ്പിച്ച് ആധുനിക രാഷ്ട്രമാക്കിയത് കൊളോണിയലിസത്തിനെതിരായ പോരാട്ടമാണ്. ആ പോരാട്ടത്തിലൂടെ യുണ്ടായ ഐക്യമാണ് ഇന്ത്യ എന്ന ആശയത്തിന്റെ പിറവിക്കുകാരണമെന്നും എം ബി രാജേഷ് പറഞ്ഞു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...