എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി വയനാട് ജില്ലാ റാലി ഇന്ന്

മാനന്തവാടി : എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി യുടെ ഭാഗമായി നമ്മൾ ഇന്ത്യൻ ജനത ‘ എന്ന പ്രമേയത്തിൽ ഗോൾഡൻ ഫിഫ്റ്റി വായനാട് ജില്ലാ റാലി ഇന്ന് മാനന്തവാടിയിൽ നടക്കും . 5 ഡിവിഷനുകളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർഥികൾ റാലിയിൽ പങ്കെടുക്കും . പ്രത്യേക യൂണിഫോമിലായി വിവിധ വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കു ന്ന ജില്ലാറാലിയിൽ പ്രധാന വിഭാഗം യൂനിറ്റു കളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഐൻടീം അംഗങ്ങളാണ് . ഒരു സെക്ടറിൽ 51 അംഗങ്ങളുള്ള സംഘമായാണ് ഐൻടീം റാലിയിൽ അണിനിരക്കുക . മാനന്തവാടി താഴെയങ്ങാടി പള്ളി പരിസരത്തു നിന്ന് ആരംഭിച്ച് നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിക്കും. വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനത്തിൽ എസ്എസ്എഫ് ദേശീയ എക്സിക്യൂട്ടീവ് അംഗം സി കെ റാഷിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. പുതിയ ജില്ലാ ഭാരവാഹികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. പി ഹസൻ മുസ്ലിയാർ, കെ ഒ അഹമ്മദ് കുട്ടി ബാഖവി, എസ് ശറഫുദ്ദീൻ, കെ കെ മുഹമ്മദലി ഫൈസി, മുഹമ്മദലി സഖാഫി പുറ്റാട്, ഹംസ അഹ്സനി ഓടപ്പള്ളം,എസ് അബ്ദുള്ള നൗഷാദ് കണ്ണോത്ത്മല, മജീദ് മാസ്റ്റർ തലപ്പുഴ, ഹാരിസ് ഇർഫാനി കുന്നളം, കെ അബ്ദുസലാം ഫൈസിതലപ്പുഴ,ജമാലുദ്ദീൻ സഅദി, ഉസ്മാൻ മുസ്ലിയാർ കുണ്ടാല, സലാം മുസ്ലിയാർ താഞ്ഞിലോട്, ഡോ. ഇർഷാദ്, ഷമീർ ബാക്കവി, ഫള്‌ലുൽ ആബിദ്, ജസീൽ പരിയാരം,ത്വാഹിർ നാലാംമൈൽ മുഹമ്മദ് സഈദ് ഷാമിൽ ഇർഫാനി, നൗഫൽ പിലാക്കാവ് സംബന്ധിക്കും. 2023 ഏപ്രിൽ 29 – ന് കണ്ണൂരിൽ നടക്കുന്ന ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർത്ഥി സമ്മേളനത്തിൻ്റെ അനുബന്ധമായി നടക്കുന്ന വ്യത്യസ്‌ത പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജില്ലാ റാലി നടക്കുന്നത് ജില്ലാ റാലിയുടെ മുന്നോടിയായി സെക്ടർ ഭാരവാഹി പ്രകടനം, റാന്തൽ പ്രകടനം, ഐൻ ടീം സംഗമം, മൂന്നാൾ പ്രകടനം, ദഅവ സെക്ടർ വിളംബര റാലി തുടങ്ങിയ വിത്യസ്മായ പരിപാടികൾ ഇതിനകം നടന്ന് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് സാഹിത്യോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും : അരുന്ധതി റോയി, സച്ചിദാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും
Next post പ്രമുഖ എഴുത്തുകാർ വയനാട്ടിൽ : വയനാടൻ സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു
Close

Thank you for visiting Malayalanad.in